ശ്രീ​ന​ഗ​ർ: ജ​മ്മു​ ക​ശ്മീരിൽ ഭീകരാക്രമണത്തിൽ സിആർപിഎഫ് ജവാന് പരുക്ക്. സംഘർഷ ബാധിത പ്രദേശമായ കുൽഗാം ജില്ലയിൽ മിർ ബസാറിലാണ് ആക്രമണം നടന്നത്.

ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. കശ്മീർ വിഘടനവാദികൾ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച് പരിശോധനയ്ക്ക് എത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സി​ആ​ർ​പി​എ​ഫ് എ​സ്ഐ അ​ൻ​വ​ർ അ​ലി​ക്കാ​ണ് വെടിവയ്പിൽ പ​രുക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യി സൈ​ന്യം തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook