കൻഗ്ര (ഹിമാചൽ പ്രദേശ്): ഇന്ത്യൻ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകർന്നു വീണു. ഹിമാചൽ പ്രദേശിലെ ജവാലിയിലെ പട്ട ജാതിയാൻ ഗ്രാമത്തിൽ ഉച്ചയ്ക്ക് 1.30 ഓടെയാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. വിമാനം തകരുന്നതിനു മുൻപ് ഇയാൾ രക്ഷപ്പെട്ടോ എന്നുളള കാര്യം വ്യക്തമല്ല.

പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽനിന്നും പുറപ്പെട്ട വിമാനമാണ് ധർമശാലയ്ക്ക് 55 കിലോമീറ്റർ അകലയാണ് തകർന്നു വീണത്. വ്യോമസേന അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. അപകട കാരണം വ്യക്തമല്ല.

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം കഴിഞ്ഞ രണ്ടു മാസത്തിനിടെ അപകടത്തിൽപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. കഴിഞ്ഞ ജൂണിൽ ജാഗ്വർ യുദ്ധവിമാനം ഗുജറാത്തിലെ കച്ചിൽനിന്നും പറന്നുയർന്ന ഉടനെ തകർന്നു വീണിരുന്നു. അപകടത്തിൽ പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ ജൂൺ 28 ന് മുംബൈയിലെ ജനവാസ മേഖലയിൽ ചെറു യുദ്ധവിമാനം തകർന്നു വീണ് വിമാനത്തിലുണ്ടായിരുന്ന നാലുപേരും ഒരു കാൽനട യാത്രക്കാരനും ഉൾപ്പെടെ അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ