രാജസ്ഥാനിൽ മിഗ്-21 വിമാനം തകർന്നുവീണു; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി പുറത്തെത്തിയതായി പ്രതിരോധ വക്താവ്

MIG 21 aircraft crash, Rajasthan Barmer aircraft crash, MIG 21, Indian Air Force, Indian express news, മിഗ്, വ്യോമസേന, ബാർമർ, രാജസ്ഥാൻ, ie malayalam
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ് -21 യുദ്ധവിമാനം ബുധനാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബാർമർ ജില്ലയിൽ തകർന്നുവീണതായി പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

“പതിവ് യാത്രയിലായിരുന്നപ്പോഴാണ് വിമാനം തകർന്നുവീണത്,” വക്താവ് പറഞ്ഞു.

സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭുർത്തിയ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ബാർമർ പോലീസ് സൂപ്രണ്ട് ആനന്ദ് ശർമ്മ പറഞ്ഞു.

യുദ്ധവിമാനം തകർന്ന സംഭവത്തിൽ സാധാരണക്കാർക്ക് ജീവഹാനി സംഭവിച്ചിട്ടില്ല. പോലീസുകാർ സ്ഥലത്തെത്തിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.

പൈലറ്റിനെ സുരക്ഷിതമായി പുറത്തിറക്കിയതായി വക്താവ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mig 21 aircraft crashes pilot ejects barmer

Next Story
അമരീന്ദർ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും; പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളോട് ഹരീഷ് റാവത്ത്punjab, amarinder singh, harish rawat, congress, punjab political crisis, പഞ്ചാബ്, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express