Latest News

കോവിഡ്: സര്‍വകക്ഷി യോഗത്തില്‍നിന്നു കോണ്‍ഗ്രസും അകാലിദളും വിട്ടുനില്‍ക്കും

മണ്‍സൂണ്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും നടപടികൾ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ തടസപ്പെട്ടു

Covid-19, Covid meeting, Congress, SAD, All-party meeting on Covid, Narendra Modi,parliament monsoon session, monsoon session of parliament, pm modi, Covid, opposition, tmc, indian express malayalam

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സഭാ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയുടെ മുന്‍ സഖ്യകക്ഷിയായ ശിരോമണി അകാലിദളും (എസ്എഡി) അറിയിച്ചു.

കോണ്‍ഗ്രസ് യോഗം ബഹിഷ്‌കരിക്കുന്നില്ലെന്നും അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ വസ്തുതകള്‍ അവതരിപ്പിക്കണമെന്ന നിലപാടുള്ളതിനാല്‍ പങ്കെടുക്കില്ലെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. യോഗത്തില്‍ പാർട്ടി പങ്കെടുക്കില്ലെന്ന് എസ്എഡി പ്രസിഡന്റ് സുഖ്ബീര്‍ സിങ് ബാദല്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി സഭാ നേതാക്കൾക്കു മുൻപാകെ രാജ്യത്തെ കോവിഡ് സാഹചര്യവും വാക്സിനേഷൻ നടപടികളും വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്തേക്കും.

കോവിഡ് സംബന്ധിച്ച് സഭാ നേതാക്കള്‍ക്കുവേണ്ടി പുറത്ത് അവതരണം നടത്തുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.

Also Read: കോവിഡ്: വാക്‌സിന്‍ ലഭ്യത ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ നേരിടാന്‍ ബിജെപി എംപിമാരോട് പ്രധാനമന്ത്രി

”ആദ്യ ചര്‍ച്ച, തുടര്‍ന്ന് അവതരണം. അദ്ദേഹം (പ്രധാനമന്ത്രി മോദി) കോവിഡിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അദ്ദേഹം അത് സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ക്കും രാജ്യസഭാ അംഗങ്ങള്‍ക്കുമായി പ്രത്യേകം നല്‍കണം. എംപിമാരെ അവരുടെ നിയോജകമണ്ഡലങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണം,” ഖാര്‍ഗെ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ, നിരോധനം പോലെ തന്നെ, കോവിഡ് -19 ലോക്ക് ഡൗണിന്റെ കാര്യത്തിലും സര്‍ക്കാര്‍ തയാറെടുപ്പ് നടത്തിയില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഭയില്‍ പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നേതൃത്വം കോവിഡ് -19 മാനദണ്ഡങ്ങള്‍ ലംഘിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് സാഹചര്യം വിശദീകരിക്കുന്നത് കക്ഷി നേതാക്കളോട് മാത്രമാകരുതെന്നും എല്ലാ എംപിമാർക്കും ഇത് കേൾക്കാനും അഭിപ്രായം പറയാനും സാധിക്കണമെന്നും സിപിഎം എംപി എളമരം കരീം പറഞ്ഞു. പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷിക്ക് അദ്ദേഹം ഇതു സംബന്ധിച്ച കത്ത് നൽകുകയും ചെയ്തു. നേരത്തെ കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും വിശദീകരിക്കുന്നതിന് പ്രധാനമന്ത്രി പാർലമെന്റ് അനെക്സിൽ വച്ച് നേതാക്കളെ അഭിസംബോധന ചെയ്യാമെന്ന സർക്കാർ നിർദേശം പ്രതിപക്ഷം നിരസിച്ചിരുന്നു.

Also Read: Pegasus: പെഗാസസ്: രാഹുൽ ഗാന്ധിയും പ്രശാന്ത് കിഷോറും അടക്കമുള്ളവരുടെ ഫോൺ നമ്പറുകൾ പട്ടികയിൽ

മണ്‍സൂണ്‍ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളിലെയും നടപടികൾ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തിൽ തടസപ്പെട്ടു. കോണ്‍ഗ്രസ്, ടിഎംസി, ആര്‍ജെഡി, ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇരുസഭകളിലും പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം ഉന്നയിച്ചതോടെ ഇരു സഭകളും പലതവണ നിർത്തിവച്ചു.

ആദ്യം 12 മണി വരെ നിര്‍ത്തിവച്ച രാജ്യ സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളത്തിനു ശമനമുണ്ടായില്ല. തുടര്‍ന്ന് ഒരു മണിവരെ നിര്‍ത്തിവച്ചു. കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സഭ വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധമുയർന്നതോടെ അൽപ്പനേരം വീണ്ടും നിർത്തിവച്ചു. തുടർന്ന് രണ്ടു മണിക്കാണ് ചേർന്നത്.

ലോക്‌സഭ ആദ്യം രണ്ടു വരെയും പിന്നീട് മൂന്നുവരെയും തുടർന്ന് നാളെ രാവില 11 വരെയും നിര്‍ത്തിവച്ചു. ലോക്‌സഭയില്‍, ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ചില പതിപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കൊണ്ട് സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ളതായിരുന്നു ചില പ്ലക്കാര്‍ഡുകള്‍.

പെഗാസസ് വിഷയത്തില്‍ ഐടി മന്ത്രി അശ്വിനി വൈഷ്‌ണോ ഇന്ന് വൈകിട്ട് രാജ്യസഭയില്‍ പ്രസ്താവന നടത്തും. വെിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഖേന്ദു ശേഖര്‍ റേ 267-ാം ചട്ടം പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Middle ground health secy to brief opp leaders on covid pm to attend

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com