ചെന്നൈ: വ്യോമസേനയുടെ വിമാനവും ഇന്റിഗോ വിമാനവും കഴിഞ്ഞ ആഴ്ച ചെന്നൈ ആകാശത്ത് നേർക്കുനേർ എത്തിയതായി റിപ്പോർട്ട്. സമയോചിതമായി ഇന്റിഗോ വിമാനത്തിലെ പൈലറ്റിന് ആർഎ സംവിധാനം വഴി വിമാനം ഉയർത്താൻ നിർദ്ദേശം നൽകാനായതത് രക്ഷയായി.
ചെന്നൈയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.49 ന് ആയിരുന്നു സംഭവം. രണ്ടു വിമാനങ്ങളും 300 അടി ഉയരത്തിൽ വച്ച് നേർക്കുനേർ വന്നു. കോക്പിറ്റിലെ ഓട്ടോ-ജനറേറ്റഡ് സംവിധാനം സന്ദേശം നൽകിയതോടെ ഇന്റിഗോ പൈലറ്റ് വിമാനം ഉയർത്തി
ഇൻഡിഗോ സംഭവം സ്ഥിരീകരിച്ചു. എന്നാൽ വ്യോമസേന ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല. വിശാഖപട്ടണത്ത് നിന്ന് ചെന്നൈ വഴി ബെംഗളൂരുവിലേക്കുളള ഇന്റിഗോയുടെ 6E-647 വിമാനമായിരുന്നു ഇത്. അതേസമയം ഏവിയേഷൻ വിഭാഗം ഡയറക്ടർ ജനറലിന് ഇന്റിഗോ പരാതി നൽകിയിട്ടുണ്ട്.