Latest News

പൗരത്വ നിയമം നിരസിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല: ആഭ്യന്തര മന്ത്രാലയം

കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് തങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞത്

citizenship amendment bill, പൗരത്വ നിയമം, state governments oppose cab, പൗരത്വ നിയമം എതിർത്ത് സംസ്ഥാനങ്ങൾ, cab central government, Ministry of home affairs, home ministry on cab, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: പൗരത്വ നിയമത്തിന് തങ്ങളുടെ സംസ്ഥാനങ്ങളിൽ സ്ഥാനമില്ലെന്ന പ്രതിപക്ഷ പാർട്ടികളിലെ അഞ്ച് മുഖ്യമന്ത്രിമാരുടെ പ്രസ്താവനയോട് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. പുതിയ നിയമം നടപ്പാക്കുന്നത് നിരസിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

“ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിന്റെ യൂണിയൻ ലിസ്റ്റ് പ്രകാരമാണ് പുതിയ നിയമനിർമ്മാണം നടത്തിയിട്ടുള്ളത്, അതിനാൽ ഇത് സംസ്ഥാനങ്ങൾക്ക് അധികാരമില്ലാത്ത വിഷയമാണ്,” ഒരു എം‌എ‌ച്ച്‌എ വൃത്തം പറഞ്ഞു.

കേരളം, പശ്ചിമ ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് തങ്ങൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞത്.

ഏഴാം ഷെഡ്യൂളിന്റെ കേന്ദ്ര പട്ടികയിൽ ഉൾപ്പെടുന്ന 97 ഇനങ്ങളിൽ പ്രതിരോധം, വിദേശകാര്യങ്ങൾ, റെയിൽ‌വേ, പൗരത്വം, പ്രകൃതിവൽക്കരണം എന്നിവ ഉൾപ്പെടുന്നു.

Read More: മൗലികാവകാശങ്ങളിലെ വിവേചനം; പൗരത്വ നിയമത്തില്‍ ഇന്ത്യക്കെതിരെ ഐക്യരാഷ്ട്രസഭ

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് വ്യാഴാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റേത് കരിനിയമമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതു ഭരണഘടനാ ദത്തമാണ്. ഭരണഘടനാ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുകയെന്നതാണ് രാജ്യത്തിന്റെ നയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും ഇതാണ്.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സാമൂഹ്യനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും നിയമത്തെ എതിർത്തു. “നിങ്ങളുടെ (ബിജെപി) പ്രകടന പത്രികയിൽ വികസന പ്രശ്‌നങ്ങൾക്ക് പകരം രാജ്യം ഭിന്നിപ്പിക്കുമെന്ന് നിങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ? ഞാൻ ഇത് സ്വീകരിക്കില്ല.” എന്നായിരുന്നു മമതയുടെ പ്രതികരണം.

നിയമനിർമാണം തന്റെ സംസ്ഥാനത്ത് നടപ്പാക്കാൻ സർക്കാർ അനുവദിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. ഈ നിയമം വ്യക്തമായും ഭരണഘടനാ വിരുദ്ധമാണെന്ന് ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി ഫോറത്തിൽ നിയമത്തെ കുറിച്ച് എന്ത് തീരുമാനം എടുക്കുന്നോ അതേ സംസ്ഥാനത്ത് ബാധകമാൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mha states have no power to reject citizenship law

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express