Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കാണ് ഉത്തരവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാവുന്നത്

Indian citizenship, non-Muslim refugees, CAA, MHA,ie malayalam

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഡ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കാണ് ഉത്തരവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാവുന്നത്.

2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്ക് ചട്ടങ്ങൾ നിശ്ചയിക്കാത്തതിനാൽ 1955ലെ പൗരത്വ നിയമത്തിൽനിന്നുള്ള 5,6 വകുപ്പുകളും 2009ലെ ചട്ടങ്ങൾ പ്രകാരവുമാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. 2018ലും സമാനമായ ഉത്തരവ് ചില സംസ്ഥാനങ്ങളിലെ ജില്ലകളിൽ ആഭ്യന്തര മന്ത്രാലയം നൽകിയിരുന്നു.

ഗുജറാത്തിലെ മോർബി, രാജ്കോട്ട്, പതാൻ, വഡോറ ജില്ലകൾ, ഛത്തിസ്ഗഡിലെ ദർഗ്, ബലോഡാബസാർ ജില്ലകൾ, രാജസ്ഥാനിലെ ജലോർ, ഉദയ്‌പൂർ, പാലി, ബാർമേർ, സിറോഹി ജില്ലകൾ, ഹരിയാനയിലെ ഫരീദാബാദ്, പഞ്ചാബിലെ ജലന്ദർ എന്നീ ജില്ലകളിലെ അഭയാർഥികളിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുക.

അപേക്ഷകൾ സ്വീകരിച്ച് സ്ഥിരീകരിക്കേണ്ട ചുമതല ജില്ലാ തലത്തിൽ കലക്ടർമാർക്കും സംസ്ഥാന തലത്തിൽ ആഭ്യന്തര സെക്രട്ടറിമാർക്കുമാണ്. അപേക്ഷകളും റിപ്പോർട്ടുകളും കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലിൽ നൽകുകയും വേണം. അപേക്ഷകളിൽ കളക്ടർമാരോ സെക്രട്ടറിമാരോ തൃപ്തരാണെങ്കിൽ ഓൺലൈൻ പോർട്ടലിൽ നിന്നും പൗരത്വ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് ഒപ്പിട്ട് നൽകാമെന്നും ഉത്തരവിൽ പറയുന്നു.

പൗരനായി അംഗീകരിക്കപ്പെടുന്ന അല്ലെങ്കിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങൾ ഓൺലൈനായും അല്ലാതെയും സൂക്ഷിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിന്റെ ഒരു പകർപ്പ് ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാരിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.

2018ൽ ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഡൽഹി, എന്നീ സംസ്ഥാനങ്ങളിലെ കളക്ടർമാർക്കും ആഭ്യന്തര സെക്രട്ടറിമാർക്കും ഇത്തരത്തിൽ അധികാരം നൽകിയിരുന്നു.

Read Also: ഫാ. സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്കു മാറ്റാൻ ബോംബെ ഹൈക്കോടതി ഉത്തരവ്

2019ലാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി (സിഎഎ) പാസാക്കുന്നത്. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. 2019ലെ പുതിയ പൗരത്വ ഭേദഗതി നിയമം പ്രകാരം ഡിസംബർ 31, 2014 വരെ ഇന്ത്യയിൽ എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാർസി, ജൈന, ബുദ്ധ മത വിശ്വാസികൾക്കാണ് പൗരത്വം നൽകുക.

കഴിഞ്ഞ ഒരു വർഷമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കാൻ ശ്രമം നടത്തുകയാണെന്ന് സർക്കാരിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു. “നിയമം നടപ്പിലാക്കാൻ ചട്ടങ്ങൾ ആവശ്യമാണ്. 2014 ഡിസംബറിന് മുൻപ് എത്തിയവരാണെന്ന് തെളിയിക്കുന്നതിന് ഏതൊക്കെ രേഖകളാണ് നൽകേണ്ടത് എന്ന് ചട്ടത്തിൽ വ്യക്തമാക്കേണ്ടതുണ്ട്. കൂടുതൽ അനധികൃത കുടിയേറ്റക്കാരും വ്യക്തമായ യാത്ര രേഖകൾ ഇല്ലാതെയാണ് എത്തിയിരിക്കുന്നത്.”

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mha invites applications for indian citizenship from non muslim refugees from afghan pak bangladesh

Next Story
ഇന്റർനെറ്റ് ഇല്ലെങ്കിലും ഫോൺകോൾ വഴി കോവിഡ് വാക്സിൻ ബുക്ക് ചെയ്യാംcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com