ഡൽഹി സർക്കാരിന്‍റെ ഒമ്പത് ഉപദേശകർക്ക് നിയമാനാനുമതി നൽകാതെ കേന്ദ്രം. ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാരും ഡൽഹി ഭരിക്കുന്ന ആം ആദ്മി സർക്കാരും തമ്മിലുളള പുതിയ വിവാദത്തിന് വഴിയൊരുക്കികൊണ്ടാണ് ഇപ്പോഴത്തെ തീരുമാനം വന്നിട്ടുളളത്. നേരത്തെ 20 എം എൽ എ​മാരെ ഇരട്ടപ്പദവിയുടെ പേരിൽ അയോഗ്യരാക്കിയത് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.

കേന്ദ്ര സർക്കാരിന്‍റെ അനുമതിയില്ലാതെയാണ് ഒമ്പത് ഉപദേശകരുടെ നിയമനം എന്ന് ആഭ്യന്തര മന്ത്രാലയം വാദിക്കുന്നു. ഈ തസ്തികയ്ക്ക് അനുമതി നൽകുകയെന്നത് ഡൽഹി സർക്കാരിന്‍റെ പരിധിയിൽ വരുന്നതല്ലെന്നും ആഭ്യന്തര വകുപ്പ് പറയുന്നു.
അമർദ്വീപ് തീവാരി, അരുണോദയ് പ്രകാശ് , രാഘവ് ഛദ്ദ, അതിഷി മാർലേന, ദിൻകർ അഡിബ്, രാം കുമാർ ഝാ, സമീർ മൽഹോത്ര, രാഘവ് ഛദ്ദ, രജത് തീവാരി എന്നീ ഒമ്പത് പേരെയാണ് ഉപദേശ സ്ഥാനത്ത് നിന്നും പുറത്താക്കി തീരുമാനം വന്നിട്ടുളളത്.

MHA cancels appointment of 9 Delhi government advisors
അതിഷി മർലേനെയെ ലക്ഷ്യം വച്ചാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. ഡൽഹിയിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിൽ അതിഷി ശക്തമായി പ്രവർത്തിക്കുന്നുണ്ട് അതിനാലാണിത്. ഡൽഹിയിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ​നീക്കം” സിസോദിയ പറഞ്ഞു.

ഒമ്പത് ഉപദേശകരിൽ നാല് പേർ മാത്രമാണ് നിലവിൽ ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വിദ്യാഭ്യാസ സമ്പ്രാദയത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും സിസോദിയ ആരോപിച്ചു.

അരവിന്ദ് കെജ്‌രിവാൾ സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ നിരവധി വിഷയങ്ങളിൽ​ കൊമ്പുകോർക്കുന്നുണ്ട്. പ്രത്യേകിച്ച് നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇരു സർക്കാരുകളും തമ്മിലുളള പോര്  ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ