/indian-express-malayalam/media/media_files/2025/11/06/mexico-2025-11-06-14-12-56.jpg)
ക്ലൗഡിയ ഷെയിൻബോ
മെക്‌സിക്കോ സിറ്റി: പൊതുസ്ഥലത്തുവെച്ച് മെക്‌സിക്കൻ പ്രസിഡന്റിനു നേരെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്‌സിക്കോ സിറ്റിയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയയാൾ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്.
Also Read:മംദാനിയുടെ വിജയത്തിന് പിന്നാലെ മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോർക്കിന് പരിമതിതമായ പിന്തുണ നൽകും
അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴായിരുന്നു സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് പ്രസിഡന്റിനടുത്തേക്കെത്തുകയും ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും സ്പർശിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവർ തട്ടിമാറ്റാൻ ശ്രമിച്ചതോടെ പ്രസിഡൻറിനെ ഇയാൾ ചുംബിക്കാനും ശ്രമിച്ചു. യുവാവിൻറെ കൈ ക്ലൗഡിയ തട്ടി നീക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Also Read:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്
സംഭവത്തിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. തെരുവുകളിൽ പ്രസിഡൻറിന് പോലും സുരക്ഷയില്ലെന്നാണ് കൂടുതൽപ്പേരും പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ എവിടെയായിരുന്നുവെന്നും പലരും ചോദിക്കുന്നുണ്ട്.
Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
അതേസമയം, അതിക്രമം നേരിട്ടപ്പോഴും അങ്ങേയറ്റം സമചിത്തതയോടെയാണ് ക്ലൗഡിയ പ്രതികരിച്ചതെന്നും അത് പ്രശംസനീയമാണെന്നും മറ്റു ചിലരും കുറിച്ചു.
സംഭവത്തിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.രാജ്യത്തുടനീളമുള്ള സ്ത്രീകൾ നേരിടുന്ന ദൈനംദിന യാഥാർത്ഥ്യത്തെയാണ് ആക്രമണം പ്രതിഫലിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Read More:അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രവേശനം 7500 പേര്‍ക്ക് മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us