scorecardresearch

മെക്‌സിക്കോയിൽ വിമാനം തകർന്നുവീണു; 103 യാത്രക്കാരും രക്ഷപ്പെട്ടു

രണ്ട് നവജാത ശിശുക്കളും ഒൻപത് കുട്ടികളും അടക്കം 99 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

രണ്ട് നവജാത ശിശുക്കളും ഒൻപത് കുട്ടികളും അടക്കം 99 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

author-image
WebDesk
New Update
മെക്‌സിക്കോയിൽ വിമാനം തകർന്നുവീണു; 103 യാത്രക്കാരും രക്ഷപ്പെട്ടു

ദുറങ്കോ: എയ്റോ മെക്സിക്കോ വിമാനക്കമ്പനിയുടെ വിമാനം 101 യാത്രക്കാരുമായി തകർന്നുവീണു. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനാണ് അപകടം ഉണ്ടായത്. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 101 യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇവരിൽ ചിലർക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നാണ് വിവരം.

Advertisment

ശക്തമായ കാറ്റിലും മഴയിലും ഉലഞ്ഞാണ് വിമാനം തകർന്നതെന്ന് കരുതുന്നു. മെക്സിക്കോയിലെ ദുറങ്കോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. രാജ്യതലസ്ഥാനമായ മെക്സിക്കോ സിറ്റി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയ്റോമെക്സിക്കോ വിമാനക്കമ്പനിയുടെ 2431 നമ്പർ വിമാനമാണ് തകർന്നത്.

ഇടതുചിറകുകൾ നിലത്തുകുത്തിയാണ് വിമാനം വീണത്. പിന്നീട് റൺവേയിലൂടെ നിരങ്ങിമാറിയ വിമാനം 300 മീറ്റർ അകലെ വരെ പോയി. രണ്ട് നവജാത ശിശുക്കളും ഒൻപത് കുട്ടികളും അടക്കം 99 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് പുറമെ നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

പൈലറ്റടക്കം 49 പേരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മെക്സിക്കൻ സർക്കാർ ഉത്തരവിട്ടു. പത്ത് വർഷത്തോളം പഴക്കമുളളതാണ് വിമാനം.

Flight Crash Mexico

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: