തൊണാല: മെക്സിക്കോയുടെ പടിഞ്ഞാറൻ തീരത്ത് വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനം പസഫിക് സമുദ്രത്തിൽ സുനാമിക്ക് കാരണമായേക്കുമെന്നാണ് വിവരം.

ചിയാപാസ് സംസ്ഥാനത്തെ തൊണാല നഗരത്തിൽ നിന്ന് 99 കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ 7.1 തീവ്രതയുണ്ടായിരുന്ന ഭൂകമ്പത്തിൽ മെക്സിക്കോയുടെ തലസ്ഥാനത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.

307 പേർ കൊല്ലപ്പെട്ട ഭൂകമ്പത്തിൽ നിരവധി ബഹുനില കെട്ടിടങ്ങളാണ് തകർന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ