മെക്സിക്കോയിൽ ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു.
റിക്ടർ സ്കെയിലിൽ 8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം തെക്കൻ മെക്സിക്കോയിലെ പിജിജിയാപ്പാനാണ് . ഭൂചനത്തെത്തുടർന്ന് മെക്സിക്കൻ തീരത്ത് ചെറിയ സുനാമിയും രൂപപ്പെട്ടിരുന്നു. 85 വർഷത്തിനിടെ ഏറ്റവും വലിയ ഭൂകന്പമായാണ് ഭൗമശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തെ വിലയിരുത്തുന്നത്.

മെക്സിക്കോ നഗരത്തിലെ വൈദ്യുതി ബന്ധം പൂർണമായും തകർന്നിരിക്കുകയാണ്. തീരപ്രദേശത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അമേരിക്കൻ തീരങ്ങളിലേക്കും സുനാമി എത്തുമെന്നാണ് സുചന. വൻ തിരകൾ രൂപപ്പെടുമെന്ന് അമേരിക്കൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂറോപ്യൻ തീരങ്ങളിലും സുനാമി തിരകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ