മെക്സിക്കൻ സിറ്റി: ഫൈസർ-ബയോൺടെക് കോവിഡ് -19 വാക്സിൻ സ്വീകരിച്ച് പാർശ്വഫലങ്ങൾ ഉണ്ടായതിനെ തുടർന്ന് മെക്സികോയില്‍ വനിത ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 32കാരിയായ ഡോക്ടറുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഡോക്ടര്‍ക്ക് സന്നിയും ശ്വാസതടസവും ത്വക്കില്‍ തിണര്‍പ്പും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ക്ക് അലര്‍ജിയുള്ളതായും വാക്സിന് സ്വീകരിച്ച മറ്റാര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നുംആരോഗ്യവകുപ്പ് പറഞ്ഞു.
Read More: കോവിഡ് വാക്സിൻ: ദേശീയ ഡ്രൈറൺ ഫലങ്ങൾ ഇന്നു മുതൽ വിലയിരുത്തും
തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാകുന്ന എന്‍സെഫലോമയോലൈറ്റിസ് ആണ് ഡോക്ടര്‍ക്ക് എന്നാണ് വിദഗ്ധരുടെ പ്രാഥമികനിഗമനമെന്ന് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ ഫൈസറോ ബയോണ്‍ടെകോ പ്രതികരിച്ചിട്ടില്ല. ഡിസംബര്‍ 24 നാണ് മെക്സികോയില്‍ വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. 1,26,500 ലധികം പേരാണ് മെക്സികോയില്‍ ഇതു വരെ കോവിഡ് ബാധിച്ച് മരിച്ചത്.
അതേസമയം, ഇന്ത്യയിൽ കോവിഡ് വാക്സിന്റെ ദേശീയ തലത്തിൽ നടന്ന ഡ്രൈറൺ ഫലങ്ങളുടെ വിലയിരുത്തൽ ഇന്ന് മുതൽ ആരംഭിക്കും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎമ്മാറിന്റെയും വിദഗ്ദസമിതിയ്ക്കാണ് ഇതിന്റെ ചുമതല. എല്ലാ സംസ്ഥാനങ്ങളും നൽകിയ റിപ്പോർട്ടുകൾ സമിതി വിലയിരുത്തും.
ചൊവ്വാഴ്ച പൂർത്തിയാകും വിധമാകും ഇന്നു മുതൽ റിപ്പോർട്ടുകളുടെ വിലയിരുത്തൽ നടൽക്കുന്നത്. റിപ്പോർട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറപ്പെടുവിച്ച ഏതെങ്കിലും മാർഗ നിർദേശത്തിൽ ഭേഭഗതി വേണമെങ്കിൽ സമിതി നിർവഹിയ്ക്കും.
ഇന്നലെയാണ് രാജ്യവ്യാപകമായി കോവിഡ് വാക്സിൻ ഡ്രൈ റൺ നടന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിൻ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേർക്കുള്ള വാക്സിൻ ആയിരിക്കും ആദ്യമൊരുക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു.