/indian-express-malayalam/media/media_files/uploads/2017/06/e-sreedharan-1-.jpg)
ന്യൂഡൽഹി: രാജ്യത്തെ ഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച മെട്രോ മാൻ ഇ.ശ്രീധരന് ഇനി പുതിയ ദൗത്യം. ജമ്മുവിലും ശ്രീനഗറിലും നിർമ്മാണം ആരംഭിക്കാനിരിക്കുന്ന അതിവേഗ ഗതാഗത സംവിധാനത്തിന്റെ പ്രിൻസിപ്പൽ അഡ്വൈസറായി ഇ.ശ്രീധരനെ നിയമിച്ചു. ജമ്മു കശ്മീർ ഗവർണർ അഡ്മിനfസ്ട്രേഷനാണ് ശ്രീധരന്റെ നിയമനം അംഗീകരിച്ചത്. ഇതോടെ ജമ്മു കശ്മീരിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ഒരുങ്ങുകയാണ് ശ്രീധരൻ.
ഐഇഎസ് ഓഫീസറായി സർവ്വീസിൽ നിന്ന് വിരമിച്ച ഇ.ശ്രീധരൻ അറിയപ്പെടുന്നത് മെട്രോ മാൻ എന്നാണ്. കൊങ്കൺ റെയിൽവേയും ഡൽഹി മെട്രോയും ഉൾപ്പടെ രാജ്യത്തെ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയാണ് ഇ.ശ്രീധരൻ.
നേരത്തെ ഐക്യ രാഷ്ട്ര സഭയ്ക്ക് വേണ്ടിയും ഇ.ശ്രീധരൻ പ്രവർത്തിച്ചിരുന്നു. 2015 മുതൽ മൂന്ന് വർഷക്കാലം സുസ്ഥിര ഗതാഗതത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ ഉപദേശക സമിതിയിലാണ് ശ്രീധരൻ അംഗമായിരുന്നത്. ഡിഎംആർസിയിൽ നിന്ന് വിരമിച്ചതിന് ശേഷം ശ്രീധരൻ കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായും നിയമിതനായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us