scorecardresearch

മീ ടൂ തുറന്നു പറച്ചില്‍: എംജെ അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ആറ് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. ഒരു പത്രത്തിന്റെ എഡിറ്ററായിരുന്ന കാലത്ത് അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം

ആറ് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. ഒരു പത്രത്തിന്റെ എഡിറ്ററായിരുന്ന കാലത്ത് അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം

author-image
WebDesk
New Update
മീ ടൂ തുറന്നു പറച്ചില്‍: എംജെ അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മീ ടു ക്യാമ്പയിനില്‍ കേന്ദ്ര മന്ത്രി എംജെ അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. ആരോപണങ്ങളില്‍ എംജെ അക്ബര്‍ വ്യക്തമായ വിശദീകരണം നല്‍കുകയോ അല്ലാത്ത പക്ഷം ഉടന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

Advertisment

മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകയാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എം.ജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ മറ്റുള്ളവരും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

ആറ് വനിതാ മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ആരോപണമുന്നയിച്ചത്. ഒരു പത്രത്തിന്റെ എഡിറ്ററായിരുന്ന കാലത്ത് അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആരോപണം. സംഭവത്തില്‍ മന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക യാത്രയുടെ ഭാഗമായി നൈജീരിയയിലാണ് അദ്ദേഹമിപ്പോള്‍.

എം.ജെ അക്ബര്‍ രാജിവെക്കുകയും അന്വേഷണം നേരിടുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. നിശബ്ദത ഒന്നിനും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. മീ ടൂ ക്യാമ്പയിനില്‍ ആരോപണ വിധേയരായവരില്‍ ഏറ്റവും ഉന്നതനാണ് അക്ബര്‍.

Advertisment

നേരത്തെ അക്ബറിനെതിരായ ആരോപണത്തില്‍ പ്രതികരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിസമ്മതിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ക്കിടയില്‍നിന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി മാത്രമാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. അധികാര സ്ഥാനത്ത് ഇരിക്കുന്ന പുരുഷന്മാരില്‍നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മാധ്യമ രംഗത്തും രാഷ്ട്രീയത്തിലും കമ്പനികളിലും ഇത് സംഭവിക്കാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

Congress Bjp Sexual Abuse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: