എന്താണ് #മീ ടൂ ക്യാംപെയിൻ?

Me Too Movement India: ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനിനെതിരെ എഴുപതോളം സ്ത്രീകൾ ലൈംഗിക ചൂഷണം ആരോപിച്ചതോടെയാണ് ആഗോളതലത്തിൽ #മീ ടൂ ക്യാംപെയിൻ ഉയർന്നുവരുന്നത്

Me Too Movement: ന്യൂഡൽഹി: #മീ ടൂ ക്യാംപെയിൻ ഇന്ത്യയിലും ചൂടുപിടിച്ചിരിക്കുകയാണ്. സിനിമ, രാഷ്ട്രീയ, മാധ്യമ രംഗത്തെ നിരവധി പ്രമുഖരാണ് #മീ ടൂ ക്യാംപെയിനിൽ കുടുങ്ങിയിരിക്കുന്നത്. ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനിനെതിരെ എഴുപതോളം സ്ത്രീകൾ ലൈംഗിക ചൂഷണം ആരോപിച്ചതോടെയാണ് ആഗോളതലത്തിൽ #മീ ടൂ ക്യാംപെയിൻ ഉയർന്നുവരുന്നത്. തൊഴിലിടങ്ങളിലും മറ്റിടങ്ങളിലും ഉണ്ടാകുന്ന ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ വഴി തുറന്ന് കൊടുത്തിരിക്കുകയാണ് #മീ ടൂ.

തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോടെയാണ് ബോളിവുഡിൽ #മീ ടൂവിന് തുടക്കം കുറിച്ചത്. 2008-ൽ ‘ഹോൺ ഓകെ പ്ലീസ്’ എന്ന ചിത്രത്തിലെ ഗാനരംഗ ചിത്രീകരണത്തിനിടെ നടനായ നാനാ പടേക്കർ മോശമായി പെരുമാറിയെന്നാണ് തനുശ്രീ ദത്ത വെളിപ്പെടുത്തിയത്. ഇതോടെ നിരവധി വനിതകളാണ് അറിയപ്പെടുന്ന കൊമേഡിയൻമാർ, മാധ്യമ പ്രവർത്തകർ, നടൻമാർ എന്നിവർക്കെതിരെ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നത്.

ഹാർവി വെയ്ൻസ്റ്റീനെതിരെ വെളിപ്പെടുത്തൽ വന്നതോടെ 2017 ലാണ് ട്വിറ്ററിൽ #മീ ടൂ എന്ന ഹാഷ്ടാഗ് നിലവിൽ വരുന്നത്. അലിസ്സാ മിലാനോ ആരംഭിച്ച #മീ ടൂ പിന്നീട് ഹോളിവുഡ് താരങ്ങളായ ഗ്വിനിത്ത് പാൾട്രോ, ആഷ്‌ലി ജൂഡ്, ജെന്നിഫർ ലോറൻസ്, ഉമാ തൊർമ്മൻ എന്നിവരുടെ വെളിപ്പെടുത്തലോടെ കൂടുതൽ ശക്തി പ്രാപിച്ചു. ഈ മുന്നേറ്റത്തെ ടൈംസ് മാസിക ‘പേഴ്സൺ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തിരുന്നു.

#മീ ടൂ ഇന്ത്യയിൽ

എഐബി കോമേഡിയൻ ഉത്സവ് ചക്രവർത്തിക്കെതിരെ സഹപ്രവർത്തക ആരോപണം ഉന്നയിച്ചതോടെയാണ് ഇന്ത്യയിൽ ശക്തി പ്രാപിക്കുന്നത്, തന്റെ പരാതിയിൽ ഉത്സവ് ചക്രവർത്തിക്കെതിരെ കമ്പനി നടപടിയെടുത്തില്ലെന്നും ആരോപിച്ചിരുന്നു. ഇതിനെ തുടർന്ന് എഐബി സ്ഥാപക അംഗം തൻമയ് ഭട്ട് രാജിവയ്ക്കുകയും, മറ്റൊരു അംഗം ഗുർസിമ്രാൻ കാമ്പ താൽക്കാലിക അവധിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

ക്വീൻ സിനിമയുടെ സംവിധായകൻ വികാസ് ബഹലിനെതിരെയും ലൈംഗികാരോപണം ഉയർന്നു. ഫാന്റം ജീവനക്കാരിയാണ് ബഹലിനെതിരെ​ ആരോപണം ഉന്നയിച്ചത്. കേന്ദ്ര മന്ത്രി എം.ജെ.അക്ബറിനെതിരെ ആറ് വനിതാ മാധ്യമ പ്രവർത്തകരാണ് ആരോപണം ഉന്നയിച്ചത്. അക്ബർ പത്രത്തിലെ എഡിറ്ററായിരുന്ന സമയത്ത് മോശമായ് പെരുമാറിയെന്നായിരുന്നു ആരോപണം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Metoo movement india

Next Story
‘ഇന്ത്യയ്ക്ക് ആദ്യത്തെ പ്രധാനമന്ത്രിയെ സംഭാവന ചെയ്ത അലഹബാദിന്റെ പേര് മാറ്റരുത്’; എതിര്‍പ്പുമായി കോണ്‍ഗ്രസ്Yogi Adityanath, Durga Pooja, Muharam Rali, Controversial Statement
The moderation of comments is automated and not cleared manually by malayalam.indianexpress.com