ന്യൂഡല്‍ഹി: ലൈംഗികാതിക്രമം ആരോപിച്ച മാധ്യമ പ്രവർത്തക പ്രിയാ രമണിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് എം ജെ അക്ബറിനോട് ആവശ്യപ്പെട്ടു. ലൈംഗികാതിക്രമ പരാതിയുമായി എത്തിയ വനിതാ മാധ്യമപ്രവർത്തക്കൊപ്പമാണ് തങ്ങളെന്നും എഡിറ്റേഴ്സ് ഗിൽഡ് അവർ വ്യക്തമാക്കി

അക്ബറിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ മാധ്യമ പ്രവർത്തകർക്ക് നിയമപരമായ പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.

നിരവധി വനിതാ മാധ്യമ പ്രവർത്തകരുടെ ലൈംഗികാതിക്രമ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അക്ബർ വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് എഡിറ്റേഴ്സ് ഗിൽഡ് നിലപാട് വ്യക്തമാക്കിയത്.

ന്യൂസ് റൂമുകളിലെ ലിംഗനീതി എന്ന ഉന്നതമായ മൂല്യത്തിനായി പോരാടൻ ധൈര്യം കാണിച്ച വനിതാ മാധ്യമപ്രവർത്തകരുടെ ധൈര്യത്തിന്റെ ഫലമാണ് എം ജെ അക്ബറിന്റെ മന്ത്രിസ്ഥാനത്ത് നിന്നുമുളള രാജി. പരാതിക്കാർക്കെതിരായി നൽകിയ ക്രിമിനൽ മാനനഷ്ടക്കേസ് പിൻവലിക്കാനുളള മാന്യത എം ജെ അക്ബർ കാണിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഗിൽഡ് അഭിപ്രായപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook