/indian-express-malayalam/media/media_files/uploads/2019/05/MJ-Akbar.jpg)
ന്യൂഡല്‍ഹി: തനിക്കെതിരെ മീടു ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമാണിയ്‌ക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എംജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ കോടതിയില്‍ ക്രോസ് എക്‌സാമിനേഷനില്‍ രമാണിയുടെ അഭിഭാഷകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ 'എനിക്കൊന്നും ഓര്‍മ്മയില്ല' എന്നായിരുന്നു അക്ബറിന്റെ മറുപടി.
അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന് മുമ്പാകെ തനിക്കെതിരായ കേസ് വ്യാജമാണെന്നും തന്നെ അപമാനിക്കുകയാണെന്നും അക്ബര്‍ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രിയ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. മീടു വെളിപ്പെടുത്തലുകളുടെ ഭാഗമായായിരുന്നു എംജെ അക്ബറിനെതിരെ പ്രിയയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ മറ്റ് സ്ത്രീകളും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് അക്ബര്‍ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
രാജി വച്ചതിന് പിന്നാലെ രമാണിക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിക്കുകയായിരുന്നു.'ദ ഏഷ്യന്‍ എയ്ജി'ല്‍ രമാണി ജോയിന്‍ ചെയ്ത കാലത്തെ കുറിച്ചായിരുന്നു രമാണിയുടെ അഭിഭാഷകയായ റെബേക്ക ജോണ്‍ അക്ബറിനോട് ചോദിച്ചത്. എന്നാല്‍ മിക്ക ചോദ്യങ്ങള്‍ക്കും തനിക്കോര്‍മ്മയില്ലെന്നായിരുന്നു അക്ബറുടെ മറുപടി.
കഴിഞ്ഞ മാസം കോടതിക്ക് മുമ്പില്‍ ഹാജരായ രമാണി തനിക്കെതിരായ കേസ് വ്യജമാണെന്ന് പറഞ്ഞിരുന്നു. കേസ് മെയ് 20 ലേക്ക് മാറ്റി വച്ചിരിക്കുകയാണ് കോടതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.