scorecardresearch
Latest News

കാർഷിക നിയമങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറി; പ്രധാനമന്ത്രിക്കെതിരെ മേഘാലയ ഗവർണർ

കർഷക നിയമങ്ങളിൽ നേരത്തെയും സർക്കാരിനെ വിമർശിച്ചിട്ടുള്ള ആളാണ് ഗവർണർ സത്യപാൽ മാലിക്

Satya Pal Malik, Satya Pal Malik news, Narendra Modi, Narendra Modi news, Farmers protests, farm laws, Indian Express, India news, current affairs, Indian Express News Service, Express News Service, Express News, Indian Express India News

ഛണ്ഡീഗഡ്: കേന്ദ്ര സർക്കാരിനെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും ആക്രമണം തുടർന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷക സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ അദ്ദേഹം ധാർഷ്ട്യത്തോടെ പെരുമാറിയെന്നും ഒടുവിൽ വഴക്കിൽ കലാശിച്ചെന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കണ്ടപ്പോൾ, അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ അദ്ദേഹവുമായി വഴക്കിട്ടു. അദ്ദേഹം വളരെ ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. നമ്മുടെ കർഷകർ 500 പേർ മരിച്ചുവെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ, ‘അവർ എനിക്കുവേണ്ടിയാണോ മരിച്ചത്?’ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ അതെ, കാരണം നിങ്ങൾ രാജാവാണെന്ന് ഞാൻ പറഞ്ഞു. അതോടെ അതൊരു വഴക്കിൽ കലാശിക്കുകയായിരുന്നു. എന്നോട് അമിത് ഷായെ കാണാൻ അദ്ദേഹം പറഞ്ഞു, ഞാൻ അത് ചെയ്തു,” ഹരിയാനയിലെ ദാദ്രിയിൽ നടന്ന ഒരു യോഗത്തിൽ ഗവർണർ പറഞ്ഞു.

പിന്നീട് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി, താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കണമെന്നും കര്‍ഷകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കർഷക നിയമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെയും സർക്കാരിനെ വിമർശിച്ചിട്ടുള്ള ആളാണ് ഗവർണർ സത്യപാൽ മാലിക്. സർക്കാരിന് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടിവരുമെന്ന് നവംബറിൽ ജയ്പൂരിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

കർഷകരുടെ പ്രശ്‌നത്തിൽ ഓരോ തവണ സംസാരിക്കുമ്പോഴും ഡൽഹിയിൽനിന്ന് വിളി വരുമോയെന്ന് രണ്ടാഴ്ചത്തേക്ക് ആശങ്കയുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഗവർണറെ അങ്ങനെ മാറ്റാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം, തന്നെ മാറ്റുന്നതിലേക്ക് നയിച്ചേക്കാവുന്ന എന്തെങ്കിലും കിട്ടുന്നതിനായി അഭ്യുദയകാംക്ഷികൾ കാത്തിരിക്കുകയാണെന്നും പറഞ്ഞു.

സർക്കാർ സമരം അവസാനിച്ചുവെന്നാണ് കരുതുന്നതെങ്കിൽ അങ്ങനെയല്ല, ഇനി എന്തെങ്കിലും നടപടികൾ കർഷകർക്ക് എതിരെ ഉണ്ടാവുകയാണെങ്കിൽ സമരം വീണ്ടും തുടരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Met pm modi farm laws arrogant meghalaya governor malik