/indian-express-malayalam/media/media_files/uploads/2017/04/panneerselvampannerselvam-7591.jpg)
ചെന്നൈ: അമ്മാ മക്കൾ മുന്നേറ്റ കഴകം നേതാവ്​ ടി.ടി.വി ദിനകരനുമായി കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച്ച നടത്തിയതായി സമ്മതിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. എന്നാല്‍ ഇ പളനിസാമിയില്‍ നിന്നും അധികാരം പിടിച്ചെടുക്കാനായി കഴിഞ്ഞ മാസം ദിനകരനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.
ദിനകരനുമായി ചേർന്ന്​ തമിഴ്​നാട്​ സർക്കാറിനെതിരെ പ്രവർത്തിക്കില്ലെന്ന്​ പന്നീർശെൽവം വ്യക്​തമാക്കി. 'ശശികലയേയും ദിനകരനെയും പാർട്ടിയിൽ നിന്നും സർക്കാറിൽ നിന്നും അകറ്റിനിർത്താനുള്ള ധർമയുദ്ധം തുടരും. എന്റെയൊരു ​സുഹൃത്താണ്​ ദിനകരനുമായുള്ള കൂടികാഴ്​ച ഒരുക്കിയത്​. ദിനകരൻ നിലപാട്​ മാറ്റിയെന്നാണ്​ ഞാൻ പ്രതീക്ഷിച്ചത്​. എന്നാൽ, ഇപ്പോഴും തരംതാണ രാഷ്​ട്രീയമാണ്​ ദിനകരൻ കളിക്കുന്നത്. അയാള്‍ക്ക് മുഖ്യമന്ത്രി സ്ഥാനമാണ് വേണ്ടത്. എന്നാല്‍ ശശികല കുടുംബത്തിന്റെ കൈയില്‍ നിന്നും പാര്‍ട്ടിയെ മോചിപ്പിക്കാനാണ് എന്റെ പോരാട്ടം,'​ പന്നീർശെൽവം പറഞ്ഞു.
നേരത്തെ പന്നീർശെൽവവുമായി ജൂലൈയിൽ കൂടികാഴ്​ച നടത്തിയതായി ടി.ടി.വി ദിനകരൻ വെളിപ്പെടുത്തിയിരുന്നു. തമിഴ്​നാട്​ മുഖ്യമന്ത്രി എടപാടി പളനിസ്വാമിയെ പുറത്താക്കാൻ സഹായിക്കാമെന്ന്​ പന്നീർശെൽവം ഉറപ്പ്​ നൽകിയതായും ദിനകരൻ അവകാശപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.