scorecardresearch

'ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ല'; ബ്രിജ് ഭൂഷന്റെ വാദം

ലൈംഗികാതിക്രമ കേസില്‍ കോടതി ജൂലൈ 20ന് ബ്രിജ് ഭൂഷണും തോമറിനും ജാമ്യം നല്‍കിയിരുന്നു.

ലൈംഗികാതിക്രമ കേസില്‍ കോടതി ജൂലൈ 20ന് ബ്രിജ് ഭൂഷണും തോമറിനും ജാമ്യം നല്‍കിയിരുന്നു.

author-image
WebDesk
New Update
Brij Bhushan | Sexual Abuse | Wrestlers

ദേശീയ ഗുസ്തി ഫെഡറേഷന് അംഗത്വം സസ്പെന്‍ഡ് ചെയ്ത് യുനൈറ്റഡ് വേള്‍ഡ് റസ്ലിങ്

ന്യൂഡല്‍ഹി: ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ സ്ത്രീയെ സ്പര്‍ശിക്കുന്നത് കുറ്റകരമല്ലെന്ന് ബിജെപി എംപിയും ലൈംഗികാതിക്രമ കേസിലെ പ്രതിയുമായ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ്(ഡബ്ല്യുഎഫ്ഐ)ബ്രിജ് ഭൂഷണ്‍ ശരണ്‍സിങ്. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ ഡല്‍ഹി കോടതിയില്‍ നല്‍കിയ സബ്മിഷനിലാണ് ബ്രിജ് ഭൂഷന്റെ വാദം

Advertisment

ബ്രിജ് ഭൂഷനെതിരായ കുറ്റം ചുമത്തുന്നത് സംബന്ധിച്ച വാദം കേള്‍ക്കുകയും ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോടതി ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ''ലൈംഗിക ഉദ്ദേശമില്ലാതെ ഒരു സ്ത്രീയെ സ്പര്‍ശിക്കുന്നത് ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നില്ല… വേദി ഗുസ്തി പരിപാടിയാണ്. പരിശീലകര്‍ കൂടുതലും പുരുഷന്മാരാണ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്റെ ഉത്കണ്ഠയോ സന്തോഷമോ കൊണ്ടോ ഒരു പരിശീലകന്‍ തന്റെ വിദ്യാര്‍ത്ഥിയെ കെട്ടിപ്പിടിച്ചാല്‍ അത് കുറ്റമായി കണക്കാക്കേണ്ടതില്ല,'' ബ്രിജ് ഭൂഷന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് മോഹന്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിംഗ് ജസ്പാലിനോട് പറഞ്ഞു. സിരി ഫോര്‍ട്ടിലെ ഒരു ഗുസ്തി മത്സരത്തിനിടെ സിങ്ങിനെതിരെയുള്ള ആരോപണം ചൂണ്ടിക്കാട്ടി കേസില്‍ ലൈംഗികാതിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ആലിംഗനം മാത്രമാണ് നടന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ പറയുന്ന ചില കേസുകള്‍ ഡല്‍ഹി കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും ഇന്ത്യക്ക് പുറത്ത് നടക്കുന്ന കേസുകള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ കോടതിക്ക് വിചാരണ ചെയ്യാനാകില്ലെന്നും ബ്രിജ് ഭൂഷന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഡല്‍ഹി, ബെല്ലാരി, ലഖ്നൗ എന്നിവിടങ്ങളിലാണ് ബാക്കിയുള്ള കുറ്റങ്ങള്‍. ഇന്ത്യയ്ക്കുള്ളില്‍ മറ്റൊരു സംസ്ഥാനത്ത് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ തുടര്‍ച്ച കുറ്റകൃത്യമാണെങ്കില്‍ മാത്രമേ കോടതിക്ക് മുന്നോട്ട് പോകാന്‍ കഴിയൂ എന്ന് അഭിഭാഷകന്‍ വാദിച്ചു.

Advertisment

'ലൈംഗിക പീഡനം നൈമിഷികമായ കുറ്റമാണ്, അത് തുടരുന്ന ഒന്നല്ല, കായിക മന്ത്രാലയത്തിന്റെ ഒരു മേല്‍നോട്ട സമിതി നടത്തിയ അന്വേഷണത്തില്‍ ബ്രിജ് ഭൂഷണെതിരായ പരാതികള്‍ സാധുതയുള്ളതല്ല എന്നും വാദമുണ്ടായി. കേസില്‍ ഇന്നും വാദം തുടരും. ലൈംഗികാതിക്രമ കേസില്‍ കോടതി ജൂലൈ 20ന് ബ്രിജ് ഭൂഷണും തോമറിനും ജാമ്യം നല്‍കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, രാജ്യം വിട്ടുപോകരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

Wrestler India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: