നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമൊക്കെ ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ബുധൻ ഗ്രഹത്തെ കാണാനുള്ള അവസരമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ന് (ഏപ്രിൽ 12) രാത്രി, ആകാശത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്ത് ബുധൻ എത്തുന്നു. സൂര്യനോട് ഏറ്റവും അടുത്തുള്ള ഈ ഗ്രഹം നമ്മുടെ വീക്ഷണത്തിൽ സൂര്യനിൽ നിന്നു ഏറെ അകലെയായിട്ടാകും കാണപ്പെടുക.
ഏപ്രിൽ 12ന് രാത്രി പടിഞ്ഞാറ് ചക്രവാളത്തിന് 18 ഡിഗ്രി മുകളിൽ ബുധൻ ദൃശ്യമാകുമെന്ന് ഇൻ ദി സ്കൈ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, യുറാനസും ശുക്രനും ബുധന് മുകളിൽ ഉണ്ടാകും.
അതേ ദിവസം, ബുധൻ സൂര്യനിൽ നിന്ന് അതിന്റെ “ഏറ്റവും അകലത്തിൽ” ആയിരിക്കും. അതായത്, നമ്മുടെ വീക്ഷണത്തിൽ ബുധൻ സൂര്യനിൽ നിന്ന് ഒരുപാട് ദൂരെയായിരിക്കും. ബുധൻ ഉൾപ്പെടെയുള്ള ഇന്നർ ഗ്രഹങ്ങളെ നിരീക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഇങ്ങനെ അകലെയായിരിക്കുമ്പോഴാണ്. കാരണം, അവർ ആ സമയത്ത് സൂര്യന്റെ പ്രഭയിൽ നിന്ന് വളരെ അകലെയായിരിക്കും.
ബുധനെ എങ്ങനെ കാണാം?
എർത്ത് സ്‌കൈ പറയുന്നതനുസരിച്ച്, ഏപ്രിൽ 11 ചൊവ്വാഴ്ച, ബുധൻ അതിന്റെ ഏറ്റവും അകലെയായിരിക്കും. ഏപ്രിൽ 12ന്, ബുധൻ കൂടുതൽ തിളങ്ങുമെന്ന് ഇൻ ദി സ്കൈ പറയുന്നു. നോർത്തേൺ നക്ഷത്രത്തെക്കാൾ തെളിച്ചമുള്ളതായിരിക്കുമെന്നാണ് ഇത് അർഥമാക്കുന്നത്. എന്നാൽ ന്യൂ ഡൽഹിയിൽ നിന്ന് നോക്കുമ്പോൾ സൂര്യാസ്തമയ സമയമായതിനാൽ കാണാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ടാകാം.
ബുധൻ ഗ്രഹത്തെ ഏറ്റവും വ്യക്തമായി കാണാൻ നഗരത്തിലെ ലൈറ്റുകളിൽനിന്നു മാറി വായുവും പ്രകാശ മലിനീകരണവും കുറവുള്ള സ്ഥലത്തേക്ക് പോകുക. ജനസാന്ദ്രതയുള്ള പട്ടണങ്ങളെയും നഗരങ്ങളെയും അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. ബൈനോക്കുലറുകൾ ഉപയോഗിക്കുക. ലഭ്യമെങ്കിൽ ദൂരദർശിനിയിലൂടെയും നോക്കാം. ദൂരദർശിനി ഉപയോഗിച്ച് വീക്ഷിക്കുമ്പോൾ, ഒരു വാക്സിംഗ് ക്രസന്റ് ആയിരിക്കും ബുധൻ. അപ്പോൾ ഗ്രഹത്തിന്റെ 40 ശതമാനത്തോളം പ്രകാശിക്കുന്ന ഘട്ടത്തിലായിരിക്കും.