Latest News

ഇന്ത്യൻ എണ്ണക്കപ്പൽ കാണാതായി; 22 ജീവനക്കാരെപ്പറ്റി യാതൊരു വിവരവുമില്ല

കാണാതായവരിൽ 2 മലയാളികളും

നൈജീരിയ: ഇന്ത്യയിലേക്ക് ഡീസലുമായി എത്തിയ കപ്പൽ കാണാതായി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആംഗ്ലോ ഇസ്റ്റേൺ ഷിപ്പിങ്ങ് കമ്പനിയുടെ കപ്പലാണ് കാണാതായിരിക്കുന്നത്. ആഫ്രിക്കൻ തീരത്ത് വച്ചാണ് കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. നൈജീരിയൻ കടൽകൊള്ളക്കാർ കപ്പൽ തട്ടിയെടുത്തെന്നാണ് സൂചന.

ഇന്നലെ വൈകിട്ടോടെയാണ് കപ്പൽ കാണാതായത്. 22 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 2 മലയാളികളും സംഘത്തിൽ ഉണ്ട്. കാസർഗോഡ് ഉദുമ സ്വദേശി ശ്രീഉണ്ണിയാണ് കപ്പലിൽ ഉണ്ടായിരുന്നു ഒരു മലയാളി.

നാല് വർഷമായി കപ്പലിൽ ജീവനക്കാരനാണ് ശ്രീഉണ്ണി. ജനുവരി 31ന് വൈകിട്ടാണ് ശ്രീഉണ്ണി അവസാനമായി വീട്ടിലേക്ക് ബന്ധപ്പെട്ടത്. കപ്പൽ കാണാതായ വിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഗയാനയ്ക്ക് അടുത്തുവച്ചാണ് കപ്പൽ കാണാതായതെന്നും തിരച്ചിൽ നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പ്രതികരിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Merchant ship with 22 indians onboard goes missing off west african coast

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express