ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ത്യാ ഗേറ്റിന് സമീപം പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതി റിപ്പബ്ലിക് ദിന പരിശീലനം മുടക്കി. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയാണ് ഇന്നലെ രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം അതീവ സുരക്ഷാ മേഖലയിൽ അതിക്രമിച്ച് കയറി പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്.

അമർ ജവാൻ ജ്യോതിയിലേക്ക് പ്രവേശിക്കാനുളള യുവതിയുടെ ശ്രമം സൈനികർ തടഞ്ഞു. ഇവരെ തളളി മാറ്റി മുന്നേറിയ യുവതി ഈ പ്രദേശത്ത് ആശങ്ക നിറച്ചു. ഡൽഹി പൊലീസ് വനിതാ ഓഫീസർമാർ ഇവരെ കസ്റ്റഡിയിലെടുത്ത് പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സുൽത്താന എന്നാണ് യുവതിയുടെ പേര്. ഇവർ രണ്ട് ദിവസം മുൻപ് മുംബൈയിലെ ബന്ധുവീട്ടിലേക്ക് പോവുകയും വഴി തെറ്റി ഡൽഹിയിൽ എത്തുകയുമായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

ഡൽഹി പൊലീസ് ഹൈദരാബാദ് പൊലീസിനെ ബന്ധപ്പെട്ടു. രണ്ട് ദിവസം മുൻപ് നിസാമാബാദിൽ സുൽത്താനയെ കാണാനില്ലെന്ന പരാതി ഉണ്ടായിരുന്നു. യുവതിയെ കുറിച്ച് സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് വ്യക്തമായി. ഇതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ