ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ലാ​യി. പീ​ഡ​നവിവരം വീ​ട്ടി​ല​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച പെ​ൺ​കു​ട്ടിയെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേശിപ്പിച്ചതിനു പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​ന്നൈ​യി​ലെ നെ​ർ​കു​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

കൃ​ഷ്ണ​ന​ഗ​റി​ലെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വി​ല്ലു​പു​രം സ്വ​ദേ​ശി ശ​ശി കു​മാ​റാ​ണ് (23) അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook