അഹമ്മദാബാദ്: സബര്‍മതിക്കടുത്ത് വാലന്റൈന്‍സ് ഡേ ആഘോഷിക്കാനെത്തിയ കമിതാക്കളെ ബജ്റംഗ്‍ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. കുറുവടിയുമായെത്തിയ ആക്രമികള്‍ കമിതാക്കളെ സ്ഥലത്ത് നിന്നും ഓടിച്ചുവിട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ചിലരെ കസ്റ്റഡിയിലെടുത്തു.

തീവ്ര വലതുപക്ഷ സംഘടനകള്‍ രാജ്യത്ത് ഉടനീളം പ്രണയ ദിനത്തിനെതിരെ പ്രതിഷേധം നടത്തുന്നുണ്ട്. ചെന്നൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് പട്ടിയേയും വിവാഹം കഴിപ്പിക്കുന്ന രീതിയിലാണ് പ്രണയദിനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. ­ഹൈദരാബാദിലും മംഗലാപുരത്തും ബജ്റംഗ‌്‌ദള്‍ പ്രതിഷേധം നടത്തി. പൊതുസ്ഥലത്ത് വരുന്ന കമിതാക്കളെ വിവാഹം കഴിപ്പിക്കുമെന്ന് സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വാലന്റൈൻസ് ദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കിൽ സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശം തങ്ങൾക്കുമുണ്ടെന്നാണ് ഇവരുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ