യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശപര്യടനം അവസാന ഘട്ടത്തിലാണ്. പര്യടനത്തിലുടനീളം ട്രംപിനെക്കാൾ ഏവരുടെയും ശ്രദ്ധ നേടിയത് യുഎസിന്റെ പ്രഥമ വനിത മെലാനിയ ട്രംപാണ്. ഇപ്പോഴിതാ താൻ അണിഞ്ഞ വസ്ത്രത്തിലൂടെ വീണ്ടും ചർച്ചയായിരിക്കുകയാണ് മെലാനിയ.

melania trump, donald trump, us president wife

ഇറ്റലിയിലെ സിസിലിയിൽ എത്തിയപ്പോഴായിരുന്നു മെലാനിയ ഏവരുടെയും മനം കവരുന്ന കളർഫുൾ വസ്ത്രം അണിഞ്ഞെത്തിയത്. വസ്ത്രം കണ്ട എല്ലാവരും മെലാനിയയെ പുകഴ്ത്തി. എന്നാൽ ഇതൊന്നുമല്ല കാര്യം, വസ്ത്രത്തിന്റെ വിലയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 51,000 ഡോളർ വില വരുന്ന വസ്ത്രമാണത്രേ മെലാനിയ ധരിച്ചെത്തിയത്. അതായത് 32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ. ടോച്ചേ ആൻഡ് ഗബാന ഡിസൈൻ ചെയ്ത ജാക്കറ്റാണ് മെലാനിയ ധരിച്ചത്.

melania trump, donald trump, us president wife

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം മെലാനിയ എത്തിയത്. മെലാനിയയുടെ വസ്ത്രത്തിന്റെ വില സംബന്ധിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
melania trump, donald trump, us president wifemelania trump, donald trump, us president wifemelania trump, donald trump, us president wife

പര്യടനത്തിനിടയിൽ മെലാനിയ അണിഞ്ഞ വസ്ത്രങ്ങൾ
melania trump, donald trump, us president wifemelania trump, donald trump, us president wifemelania trump, donald trump, us president wifemelania trump, donald trump, us president wifemelania trump, donald trump, us president wifemelania trump, donald trump, us president wifemelania trump, donald trump, us president wife

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook