മുപ്പത്തിയാറ് മണിക്കൂർ നീളുന്ന ഇന്ത്യൻ സന്ദർശനത്തിനായി ഇന്നു രാവിലെ 11.40നാണു ഡോണൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്
ട്രംപിനെ സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് വിമാനത്താവളത്തിലെത്തി.
ആലിംഗനം ചെയ്താണു മോദി ട്രംപിനെ സ്വീകരിച്ചത്
നിരവധി പേരാണ് ട്രംപിനെ വരവേൽക്കാൻ റോഡ് ഷോയിൽ അണിനിരന്നത്
റോഡ് ഷോയിൽ വിവിധ കലാരൂപങ്ങളും അണിനിരന്നു
ഡോണൾഡ് ട്രംപ് പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ഒരുക്കിയിരുന്നത്
മൊട്ടേര സ്റ്റേഡിയത്തിൽ പതിനായിരങ്ങളാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്താണ് ട്രംപ് സ്റ്റേഡിയത്തിലേക്ക് എത്തിയത്
നമസ്തേ ട്രംപ് പരിപാടിയെ അമേരിക്കൻ പ്രഡിസന്റ് അഭിസംബോധന ചെയ്തു
സബർമതി ആശ്രമത്തിലെത്തിയ ട്രംപിനും ഭാര്യയ്ക്കും മോദി ചർക്കയെക്കുറിച്ച് വിവരിച്ചു കൊടുത്തു
സബർമതി ആശ്രമത്തിലെത്തിയ ട്രംപും മോദിയും ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമിച്ചു
ചർക്കയിൽ നൂറ്റ നൂലുകൊണ്ടുളള മാല ഗാന്ധിജിയുടെ ഛായാചിത്രത്തിൽ ട്രംപും മോദിയും ചേർന്ന് അണിയിച്ചു
ആശ്രമത്തിലെ സന്ദർശന ബുക്കിൽ ട്രംപ് ചില വാക്കുകൾ കുറിച്ചു
ആശ്രമത്തിനു മുന്നിൽ മോദിയും ട്രംപും മെലാനിയയും കുറച്ചുനേരം ചെലവഴിച്ചു