ശ്രീ​ന​ഗ​ർ: എയര്‍ ഇന്ത്യയുടെ പുതിയ ഉത്തരവിനെതിരെ പരിഹാസവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തി. വിമാനത്തിലെ എല്ലാ ജീവനക്കാരും അ​റി​യി​പ്പി​നു​ശേ​ഷം ജ​യ്ഹി​ന്ദ് എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്നാണ് എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ നി​ർ​ദേ​ശം.

‘പൊതുതെ​ര​ഞ്ഞെ​ടു​പ്പ് ഓ​രോ മൂ​ല​യി​ലും എ​ത്തി നി​ൽ​ക്കേ ദേ​ശ​ഭ​ക്തി ആ​കാ​ശ​ത്തെ പോലും ഒ​ഴു​വാ​ക്കു​ന്നി​ല്ലെ​ന്ന്’ മെ​ഹ​ബൂ​ബ മു​ഫ്തി ക​ളി​യാ​ക്കി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മെ​ഹ​ബൂ​ബ​യു​ടെ പ​രി​ഹാ​സം. ഏകദേശം 3500 കാബിന്‍ ജീവനക്കാരും 1200 കോക്പിറ്റ് ജീവനക്കാരും ആണ് എയര്‍ ഇന്ത്യയ്ക്കുളളത്. അ​ശ്വി​നി ലോ​ഹാ​നി എ​യ​ർ​ഇ​ന്ത്യ​യു​ടെ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഓ​രോ അ​റി​യി​പ്പ് ന​ൽ​കി​യ​തി​ന് ശേ​ഷ​വും ജ​യ്ഹി​ന്ദ് പ​റ​യ​ണം എ​ന്ന് വ്യ​ക്ത​മാ​ക്കി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പൈ​ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ ക്യാ​ബി​ൻ ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2016 ൽ ​മു​ൻ​പ് എ​യ​ർ ഇ​ന്ത്യ ചെ​യ​ർ​മാ​നാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച അ​വ​സ​ര​ത്തി​ലും അ​ശ്വി​നി ലോ​ഹാ​നി സ​മാ​ന നി‍ർ​ദേ​ശം ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook