ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കണം എങ്കില്‍ സര്‍ക്കാര്‍ അതിനുവേണ്ട നിലപാട് എടുക്കണം എന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ക്ഷണമില്ലാഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ലാഹോര്‍ സന്ദര്‍ശനം അത്തരത്തിലുള്ള നടപടിയായിരുന്നു എന്ന് പറഞ്ഞ കശ്മീര്‍ മുഖ്യമന്ത്രി എന്നാല്‍ അത്തരം നടപടികളില്‍ തുടര്‍ച്ചയില്ലാഞ്ഞത് നിര്‍ഭാഗ്യകരമാണ് എന്നും മെഹബൂബ മുഫ്തി പറഞ്ഞു. വെള്ളിയാഴ്ച്ച ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഐഡിയാസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മെഹബൂബ.

ബിജെപിയുടെ മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ ഇടപെടലുകള്‍ പത്ത് വര്‍ഷത്തോളം നീണ്ട സമാധാനത്തിന് വഴിയൊരുക്കി എന്ന് പറഞ്ഞ മെഹബൂബ മുഫ്തി, ” സൈന്യം വിചാരിച്ചാല്‍ മാത്രം സമാധാനം സ്ഥാപിക്കുവാനാകില്ല എന്നും അതിനായി സര്‍ക്കാരും മുന്‍കൈ എടുക്കേണ്ടതുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി അനുകൂല സംഘടനയാണ് ഇന്ത്യാ ഫൗണ്ടേഷന്‍.

കശ്മീര്‍ ഇല്ലാതെ ഇന്ത്യാ എന്ന ആശയം പൂര്‍ണമാകില്ല എന്ന് പറഞ്ഞ മെഹബൂബ മുഫ്തി. ” പ്രതീക്ഷാരാഹിത്യമല്ല നിസ്സഹായത മാത്രമാണ്” അതിനെ അകറ്റിനിര്‍ത്തുന്നത് എന്നും അഭിപ്രായപ്പെട്ടു. “നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിക്കുവാനാകില്ല. ഇവിടെ ദേശീയ അന്വേഷണ ഏജന്‍സിയും സുരക്ഷാസൈന്യവുമുണ്ട്. അവരെ ഉപയോഗിച്ചുകൊണ്ട് ഭീകരവാദത്തിനെതിരെ പൊരുതാം. പക്ഷെ സ്വന്തം ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യരുത്” കശ്മീര്‍ താഴ്‌വരയിലെ സമാധാനം പുനസ്ഥാപിക്കേണ്ട ആവശ്യതകളില്‍ ഊന്നിക്കൊണ്ട് മെഹബൂബ മുഫ്തി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ