scorecardresearch

മേഘ്‌നാ രാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

author-image
WebDesk
New Update
ചിരഞ്ജീവി സര്‍ജ ഇനി ഓർമ; ഫഹദിന്റെ ആ കണ്ണുകളെക്കുറിച്ച് നസ്രിയ: അറിയാം ഇന്നത്തെ സിനിമാ വാർത്തകൾ

നടി മേഘ്‌നാ രാജിന്റെ ഭര്‍ത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജ(39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്‌ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

മൂന്ന് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ചിരഞ്ജീവിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആവശ്യമായ ചികിത്സ കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു.

Read More: നടി മേഘ്ന രാജ് വിവാഹിതായി: ചിത്രങ്ങള്‍, വീഡിയോ

ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Advertisment

നടൻ അർജുന്റെ സഹോദരിയുടെ മകനാണ്. 2009 ൽ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയ ജീവിതം ആരംഭിച്ചത്. അർജുനായിരുന്നു ചിത്രത്തിന്റെ നിർമാതാവ്. പത്ത് വർഷത്തോളം നീണ്ട കരിയറിൽ 20 ലധികം സിനിമകളിൽ അഭിനയിച്ചു.

സിനിമാലോകത്തെ പ്രമുഖരെല്ലാം ചിരഞ്ജീവി സർജയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. മേഘ്‌നയ്‌ക്കും കുടുംബത്തിനും ഈ വേദന സഹിക്കാൻ സാധിക്കട്ടെ എന്നു താൻ പ്രാർത്ഥിക്കുന്നതായി നടൻ പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: