മിറാക്കിള്‍ സംഭവിച്ചില്ല; മേഘാലയ ഖനിയില്‍ കുടുങ്ങിയവരില്‍ ഒരാളുടെ മൃതദേഹം പുറത്തെത്തിച്ചു

വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ആര്‍ഒവിയുടെ (റിമോട്ടഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കഷണങ്ങളായി പോകുന്ന നിലയായിരുന്നു

Coal workers digging for coal in a seventy feet deep rathole mine in the Jaintia Hills in Meghalaya. Express Photo by Tashi Tobgyal New Delhi 281012

ന്യൂഡല്‍ഹി: മേഘാലയയില്‍ 15 തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയുണ്ടായ അപകടത്തിന് ഒരു മാസത്തിന് ശേഷം ഒരു തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു. ഡിസംബര്‍ 13നായിരുന്നു ഖനി തകര്‍ന്ന് അപകടം ഉണ്ടായത്. ഒരു തൊഴിലാളിയെ ഇന്ന് കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തന സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ഇന്ത്യന്‍ നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയുടെ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. പ്രധാന ഖനിയുടെ ഒരു ഭാഗത്ത് നിന്നും വൈകിട്ട് 3 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. 355 അടിയോളം താഴ്ച്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സൈപൂങ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ആര്‍ഒവിയുടെ (റിമോട്ടഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍) ഉപയോഗിച്ചാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കഷണങ്ങളായി പോകുന്ന നിലയായിരുന്നു.

മൃതദേഹം ഖിലേരിയാട്ടിലെ ആശുപത്രിയില്‍ എത്തിച്ചതായാണ് വിവരം. പോസ്റ്റ്മോര്‍ട്ടവും മറ്റ് നടപടിക്രമങ്ങളും ചെയ്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഡിസംബര്‍ 13ന് നടന് ഖനി അപകടത്തില്‍ 15 പേരാണ് കുടുങ്ങിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Meghalaya mine collapse remains of first worker extracted

Next Story
പ്രിയങ്കയുടെ വരവ് രാഹുലിന്റെ ‘മാസ്റ്റർ സ്ട്രോക്ക്’: എകെ ആന്റണിak antony, congress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com