Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

മദ്യം വീട്ടിലെത്തിച്ച് കൊടുക്കാൻ മേഘാലയ സർക്കാരിന്റെ അനുമതി

അംഗീകാരമുള്ള മദ്യശാലകൾക്ക് ഏപ്രിൽ 14 വരെ വിൽക്കാനും വീട്ടിലേക്ക് മദ്യം വിതരണം ചെയ്യാനും സർക്കാർ അനുമതി നൽകി

coronavirus, കൊറോണ വൈറസ്, കോവിഡ് 19, coronavirus news, northeast coronavirus news, meghalaya liquor policy, assam news, coronavirus india lockdown, coronavirus update, corona, coronavirus update in india, coronavirus in india, coronavirus india, coronavirus cases in india, coronavirus latest news, coronavirus news update, coronavirus latest news update, corona virus, corona virus in india, corona virus news update, iemalayalam, ഐഇ മലയാളം

ഗുവാഹട്ടി: കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കടന്നപ്പോൾ, സമൂഹത്തിന്റെ താഴേ തട്ടിലുള്ളവർക്കായി അസം നിരവധി ആശ്വാസനടപടികൾ പ്രഖ്യാപിച്ചു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ, ആവശ്യമുള്ളവർക്ക് വീട്ടിലേക്ക് മദ്യം എത്തിക്കാനുള്ള നടപടികളാണ് മേഘാലയ സർക്കാർ സ്വീകരിക്കുന്നത്. ഇതിന് സർക്കാർ അനുമതി നൽകി. ഇതുവരെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് രണ്ട് കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

“രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നൽകിയ മെഡിക്കൽ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ മാത്രം, ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് മദ്യം വീട്ടിലേക്ക് എത്തിക്കാൻ സംസ്ഥാന സർക്കാർ അംഗീകാരം നൽകി,” എക്സൈസ്, രജിസ്ട്രേഷൻ, ടാക്സേഷൻ, സ്റ്റാമ്പ്സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബി.സിയെംലീഹ് പറഞ്ഞു.

അംഗീകാരമുള്ള മദ്യശാലകൾക്ക് ഏപ്രിൽ 14 വരെ വിൽക്കാനും വീട്ടിലേക്ക് മദ്യം വിതരണം ചെയ്യാനും സർക്കാർ അനുമതി നൽകി. മാർഗനിർ‌ദേശങ്ങൾ‌ പ്രകാരം, ഉപഭോക്താക്കൾ‌ക്ക് (21 വയസും അതിന് മുകളിലുള്ളവരും) അവരുടെ മെഡിക്കൽ കുറിപ്പടി അപ്‌ലോഡുചെയ്യാനും അതത് ജില്ലകളിലെ അംഗീകൃത മദ്യശാലകളിൽ നിന്ന് മദ്യം ഓർ‌ഡർ‌ ചെയ്യാനും കഴിയുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടായിരിക്കും.

Read Also: കോവിഡ് ചികിത്സയിലെ അപൂർവ അധ്യായമാണിത്; കോട്ടയത്ത് വൃദ്ധദമ്പതികളെ ചികിത്സിച്ച ഡോക്ടർ

അതേസമയം, ഏപ്രിൽ 1 മുതൽ 58 ലക്ഷം കുടുംബങ്ങൾക്ക് ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സൗജന്യ അരി നൽകുമെന്ന് അസമിൽ സർക്കാർ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ, എൻ‌എഫ്‌എസ്‌എ കാർഡില്ലാത്ത കുടുംബങ്ങൾക്ക് സർക്കാർ 1,000 രൂപ ഒറ്റത്തവണ ധനസഹായവും നൽകും.

സംസ്ഥാനത്തെ രജിസ്റ്റർ ചെയ്ത 2.7 ലക്ഷത്തോളം നിർമാണത്തൊഴിലാളികൾക്ക് ഒറ്റത്തവണ സഹായമായി 1,000 രൂപ വീതവും നൽകും. മേഖലയിലെ വാർഷിക വെള്ളപ്പൊക്കം കണക്കിലെടുത്ത് ഏപ്രിൽ 1 മുതൽ ചിറ കെട്ടലും അറ്റകുറ്റപ്പണികളും വേഗത്തിലാക്കാൻ സർക്കാർ തീരുമാനിച്ചു.

ലോക്ക്ഡൗണിനിടയിൽ സർബാനന്ദ സോനോവാൾ സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുകയാണെങ്കിൽ ഏപ്രിൽ ഒന്നു മുതൽ കൃഷിയും തേയില തോട്ടങ്ങളുമായി ബന്ധപ്പെട്ട ജോലികളും ചെയ്യാൻ അനുവദിക്കും. റൈസ് മില്ലുകൾ, ഫ്ലോർ മില്ലുകൾ, ബിസ്കറ്റ് ഫാക്ടറികൾ എന്നിവ പ്രവർത്തിക്കാനും അനുവദിക്കും.

Read More: Meghalaya govt allows home delivery of liquor on health grounds

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Meghalaya govt allows home delivery of liquor on health grounds

Next Story
കോവിഡ്-19: നിസ്സാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളുടെ വിസ കരിമ്പട്ടികയില്‍പ്പെടുത്തുംNizamuddin Markaz, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express