അദ്ഭുതങ്ങൾ സംഭവിക്കാം; ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായി തിരച്ചിൽ തുടരണമെന്ന് സുപ്രീം കോടതി

അവർ മരിച്ചുവോ അതോ ജീവിച്ചിരിക്കുന്നുവോയെന്ന് നമുക്ക് അറിയില്ല. പക്ഷേ ചിലപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കാം

ന്യൂഡൽഹി: മേഘാലയിൽ കൽക്കരി ഖനിയിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരണമെന്ന് സുപ്രീം കോടതി. ”അവർ മരിച്ചുവോ അതോ ജീവിച്ചിരിക്കുന്നുവോയെന്ന് നമുക്ക് അറിയില്ല. പക്ഷേ ചിലപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കാം. അതിനാൽ എന്തെങ്കിലും സൂചന കിട്ടുന്നതുവരെ രക്ഷാപ്രവർത്തനം തുടരണം,” ജസ്റ്റിസുമാരായ എ.കെ.സിക്രി, എസ്.അബ്ദുൾ നാസർ എന്നിവരടങ്ങിയ ബെഞ്ച് മേഘാലയ സർക്കാരിനോട് നിർദ്ദേശിച്ചു.

അനധികൃത ഖനി കമ്പനികൾക്കെതിരെ സർക്കാർ നടപടിയെടുക്കാത്തതിനെയും കോടതി വിമർശിച്ചു. അനധികൃത കൽക്കരി ഖനി നടത്തിയവർക്കെതിരെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഇതിനു മറുപടിയായി ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സർക്കാർ അഭിഭാഷകൻ അറിയിച്ചത്.

തൊഴിലാളികളെ രക്ഷപ്പെടുത്താനായി ഇന്ത്യൻ നേവി ഇപ്പോഴും സ്ഥലത്ത് തുടരുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഖനിയിൽനിന്നും പരമാവധി വെളളം പുറത്തേക്ക് ഒഴുക്കി കളയാനുള്ള ശ്രമം തുടരുകയാണെന്നും അറിയിച്ചു. നേരത്തെ, ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ വേണ്ട സഹായം നൽകാത്തതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു.

ഡിസംബർ 13 നാണ് സായ്പുങ് പ്രദേശത്തെ റാറ്റ് ഹോൾ മൈനിങ്ങിലാണ് 15 തൊഴിലാളികൾ കുടുങ്ങിയത്. ഖനിക്കുള്ളിൽ വെള്ളം നിറഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെടാൻ കാരണം. ഖനിക്കുളളിൽ എവിടെയാണ് തൊഴിലാളികൾ ഉള്ളതെന്നത് തങ്ങൾക്ക് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനത്തിന് വിലങ്ങു തടിയായത്.

അതേസമയം, ഖനിയിൽ തൊഴിലാളികൾ കുടുങ്ങിയിട്ട് ഒരു മാസം തികയാറാകുമ്പോൾ അവരെല്ലാം മരിച്ചതായാണ് സൂചന. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സിലെ (എൻഡിആർഎഫ്) മുങ്ങൽ വിദഗ്ധരാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ഖനിക്കുള്ളിൽനിന്നും ദുർഗന്ധം വമിക്കുന്നതായി മുങ്ങൽ വിദഗ്ധർ അറിയിച്ചതായാണ് റിപ്പോർട്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Meghalaya east jaintia hills miners trapped supreme court government rescue operations

Next Story
ട്രക്കിനടിയിൽപ്പെട്ട യുവാവിന് രക്ഷയായത് ഹെൽമെറ്റ്, നടുക്കുന്ന വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com