ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മേഘാലയയിൽ ഭരണം കൈവിടാതിരിക്കാൻ കോൺഗ്രസിന്റെ തീവ്രശ്രമം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സഖ്യമുണ്ടാക്കാനുളള തീവ്ര ശ്രമത്തിലാണ്.

ഇതേ തുടർന്ന് മുതിർന്ന നേതാക്കളായ കമൽ നാഥും അഹമ്മദ് പട്ടേലും മേഘാലയയിലേക്ക് പോയി. ഗോവയിലും മണിപ്പൂരിലും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന് ഭരണം പിടിക്കാൻ സാധിക്കാതിരുന്ന പശ്ചാത്തലത്തിലാണ് ഇക്കുറി വളരെ വേഗത്തിലുളള രാഷ്ട്രീയ നീക്കങ്ങൾ നടത്താൻ ശ്രമിക്കുന്നത്.

സംസ്ഥാനത്ത് ബിജെപി എട്ടും പിഎ സാംഗ്മയുടെ എൻപിപി 13 ഉം സീറ്റിലാണ് മുന്നേറ്റം തുടരുന്നത്. കോൺഗ്രസ് 23 സീറ്റിൽ മുന്നേറുന്നു. മറ്റുളളവർ ഇവിടെ 14 സീറ്റിലാണ് മുന്നിലുളളത്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് ഭരണം പിടിക്കാൻ തീവ്ര ശ്രമം നടത്തുന്നത്.

നിലവിലെ കണക്കനുസരിച്ച് കോൺഗ്രസിന് ഭരണത്തിലെത്താൻ 30 സീറ്റുകൾ വേണം. യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി, പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരെ ഒപ്പം നിർത്താനാണ് കോൺഗ്രസ് നീക്കം. അതേസമയം ഇവരെ കൂടെക്കൂട്ടി വിശാല സഖ്യകക്ഷി ഭരണത്തിന് ബിജെപിയും നീക്കം നടത്തുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ