ഗുവാഹത്തി: ഒൻപതു വർഷമായി കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് വിജയിക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസിന് കടുത്ത വെല്ലുവിളി ഉയർത്തി പിഎ സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും ബിജെപിയും ആണ് നിലയുറപ്പിച്ചിരിക്കുന്നത്.

59 സീറ്റിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പു നടന്നത്. പ്രചാരണത്തിനിടെ വില്യംനഗറിലെ എൻഎസിപി സ്ഥാനാർഥി ജൊനാഥൻ എൻ‍.സാംഗ്‌മ കൊല്ലപ്പെട്ടതിനാൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമാണ്. സംസ്ഥാനത്തെ എല്ലാ സീറ്റിലും കോൺഗ്രസ് മൽസരിക്കുന്നുണ്ട്.

അതേസമയം ബിജെപി 47 സീറ്റിലാണ് മൽസരിക്കുന്നത്. ഇവിടെ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബിജെപിയുടെ രാഷ്ട്രീയ പോരാട്ടം. പിഎ സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് സംസ്ഥാനത്ത് 52 സീറ്റിൽ സ്ഥാനാർത്ഥികളുണ്ട്.

തൂക്കുമന്ത്രിസഭ വരികയാണെങ്കിൽ സഖ്യകക്ഷി ഭരണം പിടിക്കാൻ ബിജെപി ശ്രമിച്ചേക്കും. കേന്ദ്ര ഭരണം അവർക്ക് സഹായകരമാകും. എന്നാൽ നിർണ്ണായക കക്ഷിയായി മാറാൻ ബിജെപിക്ക് സാധിക്കുമോയെന്ന് വോട്ടെണ്ണി കഴിയുമ്പോൾ അറിയാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ