ഷില്ലോങ്: മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായേക്കും. മേഘാലയിൽ കോൺഗ്രസ് 27 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ്. ബിജെപി വെറും 8 സീറ്റുകളിൽ മാത്രമാണ് മുന്നിലുളളത്. പ്രതിപക്ഷമായ എൻപിപി 10 സീറ്റുകളിലും മറ്റുളളവർ 14 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നുണ്ട്.

അതേസമയം, എൻപിപിയുമായി ചേർന്ന് മേഘാലയിൽ ഭരണം പിടിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളെ ചേര്‍ത്ത് ബിജെപി രൂപവത്കരിച്ച നാഷണല്‍ ഡെമോക്രാറ്റിക് സഖ്യത്തിന്റെ ഭാഗമാണ് എന്‍പിപി. ചെറുകക്ഷികളുടെ നിലപാടും മേഘാലയിൽ നിർണായകമായേക്കും. എങ്കിലും കോൺഗ്രസ്സിന് ആശ്വാസകരമായ വിജയമാണ് മേഘാലയയിൽ ലഭിക്കുക.

ത്രിപുരയിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴാണ് മേഘാലയിൽ ഭരണം നിലനിർത്താൻ കോൺഗ്രസ്സ് ഒരുങ്ങുന്നത്. ത്രിപുരയിൽ ഒരു സീറ്റ് പോലും നേടാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ