scorecardresearch

‘സുഷമ ഊർജസ്വലയായ വിദേശകാര്യമന്ത്രി’; സു​​​ഷ​​​മ സ്വ​​​രാ​​​ജ് ഇവാൻക ട്രംപുമായി കൂടിക്കാഴ്ച നടത്തി

വനിതാ സംരഭകത്വത്തെക്കുറിച്ചും വനിതകളുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു

Sushama, Ivanka

ന്യൂ​​​യോ​​​ർ​​​ക്ക്: യു​​​എ​​​ൻ വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി അമേരിക്കയിലെത്തിയ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുത്രി ഇവാൻക ട്രംപുമായി കൂടിക്കാഴ്ച നടത്തി. വനിതാ സംരഭകത്വത്തെക്കുറിച്ചും വനിതകളുടെ തൊഴിൽ സംബന്ധമായ കാര്യങ്ങൾ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.

സുഷമയുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരമായിരുന്നുവെന്നും ഊർജസ്വലയായ വിദേശകാര്യമന്ത്രിയാണ് അവരെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ഇവാൻക ട്വിറ്ററിൽ കുറിച്ചു. നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന ആഗോള സംരഭക ഉച്ചകോടിയും ചർച്ചാ വിഷയമായെന്നും ഇവാൻക കൂട്ടിച്ചേർത്തു. ഉച്ചകോടിക്കുള്ള അമേരിക്കൻ സംഘത്തെ നയിക്കുന്നത് ഇവാൻകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Meeting between eam sushmaswaraj and ivankatrump in new york today