സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടുമെന്ന് അറിയാമായിരുന്നെങ്കിലും കനീഷക് കടാരിയ ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. ഐഎഎസ് ഉദ്യോഗസ്ഥനായ അച്ഛന്റെ മകന്, ബോംബെ ഐഐടിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദത്തിനു ശേഷം ഡാറ്റ സയിന്റിസ്റ്റായി ബെംഗളൂരുവില്‍ ജോലി ചെയ്യുന്നു. 2010ലെ അഖിലേന്ത്യാ ജീ(JEE) പരീക്ഷയില്‍ പട്ടിക ജാതി വിഭാഗത്തിലും ഒന്നാം സ്ഥാനമായിരുന്നു കനീഷക്കിന്.
ഒമ്പതാം ക്ലാസു മുതലേ രാജസ്ഥാനിലെ കോട്ടയില്‍ കനീഷക് ജീ പരീക്ഷ പരിശീലനം നടത്തിയിരുന്നു. മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. കോളേജ് കാലത്ത് പ്ലേസ്മെന്റ് ടീമിലെ അംഗമായിരുന്നു. അച്ഛന് സന്വാര് മാല് വര്‍മ ഐഎഎസ് ജയ്പൂരിലെ റെവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നു.
സിഎസ്ഇ പരീക്ഷയില്‍ കനീഷക് ഒന്നാം സ്ഥാനം നേടിയപ്പോള്‍ പെണ്‍കുട്ടികളില്‍ ഉന്നത റാങ്ക് നേടിയത് ശ്രുതി ജയന്ത് ദേശ്മുഖ് ആയിരുന്നു. അഞ്ചാം റാങ്കാണ് ശ്രുതി സ്വന്തമാക്കിയത്.
Read More: ‘ആ കാഴ്ചയാണ് ഉള്ളിലൊരു സ്പാര്‍ക്കുണ്ടാക്കിയത്’; അഭിമാന നേട്ടത്തില്‍ ശ്രീധന്യ സുരേഷ്
മെയിന്‍ പരീക്ഷ 2018 സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയാണ് നടന്നത്. ഫെബ്രുവരി മുതല്‍ പേഴ്സണാലിറ്റി ടെസ്റ്റ് നന്നു. ഓരോ വര്‍ഷവും 11 ലക്ഷത്തോളം പേരാണ് ഇന്ത്യയിലെ ഈ ഉന്നത പരീക്ഷ എഴുതുന്നത്.
ആകെ 759 പേരെയാണ് വിവിധ സര്‍വ്വീസുകളില്‍ നിയമനത്തിനായി യുപിഎസ്സി തിരഞ്ഞെടുത്തത്. ഇതില്‍ 577 പുരുക്ഷന്മാരും 182 സ്ത്രീകളുമാണ് പട്ടികയില്‍ ഉള്ളത്. തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ആര് 29ആം റാങ്ക് നേടിയപ്പോള്‍ വയനാട് പൊഴുതന സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷ് 410-ാം റാങ്ക് നേടി