/indian-express-malayalam/media/media_files/uploads/2023/09/WhatsApp-Image-2023-09-02-at-12.26.45.jpeg)
ഡോ. രവികണ്ണൻ
2007-ൽ, ആസാമിലെ സിൽച്ചാറിൽ ഒരു കൂട്ടം നാട്ടുകാർ ആരംഭിച്ച ഒരു ചെറിയ ചാരിറ്റബിൾ ക്യാൻസർ ആശുപത്രിയുടെ ഡയറക്ടറായി ചുമതലയേൽക്കുന്നതിനായി ഡോ. രവികണ്ണൻ തന്റെ ചെന്നൈയിലെ ജീവിതം ഉപേക്ഷിച്ചു. ആശുപത്രിയും അതിലെ രോഗികളുടെ എണ്ണവും വർഷങ്ങളായി വളർന്നുവരുമ്പോൾ സർജിക്കൽ ഓങ്കോളജിസ്റ്റിന്റെ പ്രവർത്തനവും വർദ്ധിച്ചു. വ്യാഴാഴ്ച, ഈ വർഷത്തെ രമൺ മഗ്‌സസെ അവാർഡിന്റെ നാല് ജേതാക്കളിൽ ഒരാളായി ഡോ. രവികണ്ണനെ തിരഞ്ഞെടുത്തു.
കാച്ചാർ കാൻസർ ഹോസ്പിറ്റൽ സൊസൈറ്റി നടത്തുന്നവർ ആദ്യം ഡോ. രവിയെ ബന്ധപ്പെടുമ്പോൾ അദ്ദേഹം ചെന്നൈയിലെ അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ തലവനായിരുന്നു. കാച്ചാർ ആശുപത്രിയുടെ അന്നത്തെ ഡയറക്ടർ ഡോ. ചിൻമോയ് ചൗധരി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് നടപടിക്രമങ്ങൾ നിരീക്ഷിക്കുകയും രോഗികളെ അദ്ദേഹത്തിലേക്ക് റഫർ ചെയ്യുകയും ചെയ്യും. തുടർന്ന്, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ടിലെ ജോലി അദ്ദേഹം ഉപേക്ഷിച്ചപ്പോൾ “ഒന്ന് മറ്റൊന്നിലേക്ക് നയിച്ചു”എന്ന് ഡോ.രവി പറയുന്നു. അവർ അദ്ദേഹത്തിന് കാച്ചാർ ഹോസ്പിറ്റലിൽ ഡയറക്ടർ സ്ഥാനം വാഗ്ദാനം ചെയ്തു.
'ഈ പ്രദേശങ്ങളിൽ ബോംബ് സ്‌ഫോടനങ്ങളും തീവ്രവാദപ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന് അറിഞ്ഞതിനാൽ എന്റെ ഭാര്യ ഇത് ആദ്യം നിരസിക്കുക തന്നെ ചെയ്തു. പക്ഷേ, അവർ പ്രതീക്ഷ കൈവിട്ടില്ല. സ്ഥിരമായി എനിക്ക് കത്തുകൾ അയച്ചു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് അവിടെ സന്ദർശിച്ചു… ആ സന്ദർശന വേളയിൽ, അവിടെയുള്ള കാൻസർ രോഗികളെ സേവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾക്ക് ശരിക്കും മനസ്സിലായി. അതിനാൽ, എന്റെ ഭാര്യ യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷനിലെ ജോലി ഉപേക്ഷിച്ചു. ഞങ്ങൾ ഇങ്ങോട്ട് മാറി.”കുടുംബത്തിന്റെ പിന്തുണയാണ് “ഞാൻ ഇവിടെ ഉണ്ടായിരിക്കാനുള്ള ഏക കാരണം” എന്ന് അദ്ദേഹം പറഞ്ഞു.
1996-ൽ ആരംഭിച്ച ആശുപത്രിയിൽ ആ സമയത്ത് 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഓരോ വർഷവും 1,200-ഓളം രോഗികൾ എത്തി. പക്ഷേ, ഡോ. രവി ക്രമേണ ഒരു കാര്യം ശ്രദ്ധിച്ചു. അത് അദ്ദേഹത്തെ വളരെ ആശങ്കപ്പെടുത്തി. രോഗികളിൽ വളരെ കുറച്ചുപേർ മാത്രമേ ചികിത്സയ്‌ക്കായി മടങ്ങിവരൂ.
“ആശുപത്രിയിൽ എത്തുന്ന രോഗികളെല്ലാം വളരെ പാവപ്പെട്ടവരായിരുന്നു. എല്ലാവർക്കും സൗജന്യ ചികിത്സ നൽകണം എന്ന ആശയത്തിലാണ് ഞാൻ സ്ഥാപനത്തിലെത്തിയത്. എന്നാൽ ചികിൽസാ ചെലവ് കുറവായിരുന്നിട്ടും രോഗികൾ തിരിച്ചെത്തിയിട്ടില്ല. അവർക്ക് ആശുപത്രികളിൽ വരാൻ ഭയമാണെന്ന് മനസ്സിലാക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. കാലക്രമേണ, ചികിത്സ സ്വീകരിക്കുന്നതിന് രോഗികൾക്ക് പിന്തുണയുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചു, ”അദ്ദേഹം പറഞ്ഞു.
മറ്റൊരു ഘടകം, പല രോഗികളും അവരുടെ ഒപ്പം എത്തുന്നവരും ദിവസക്കൂലിക്കാരായിരുന്നു. ആശുപത്രിയിൽ ഒരു ദിവസം ചെലവഴിക്കുമ്പോൾ അവരുടെ ആ ദിവസം പണിയില്ലാതെ, ശമ്പളമില്ലാതെ കഴിഞ്ഞു പോകുന്നു.
“ഞങ്ങൾ അവരുടെ ദൈനംദിന വരുമാനം നിലനിർത്തിയില്ലെങ്കിൽ, അവർ എങ്ങനെ മടങ്ങിവരും? അതിനാൽ ഞങ്ങൾ അറ്റൻഡർമാർക്ക് അഡ്‌ഹോക്ക് ജോലികൾ അവതരിപ്പിച്ചു. അത് പ്രതിദിനം 30 രൂപ കൂലിയിൽ ആരംഭിച്ച് ഇപ്പോൾ 300 രൂപയായി മാറിയിരിക്കുന്നു, പരിചരിക്കുന്നയാൾക്കുള്ള ഭക്ഷണത്തോടൊപ്പം. അവർ വൈദഗ്ധ്യമുള്ള തൊഴിലാളികളല്ലാത്തതിനാൽ, പൂന്തോട്ടത്തിൽ ചെയ്യേണ്ട ചില ജോലികൾ പോലെയുള്ള അവിദഗ്ധ തൊഴിലാണിത്, ”അദ്ദേഹം പറഞ്ഞു.
ആവർത്തിച്ചുള്ള ചെലവുകൾ കുറയ്ക്കുക എന്നതായിരുന്നു മറ്റൊരു ഘട്ടം. മുമ്പ് പ്രതിമാസ ഒപിഡി ചാർജ് ഉണ്ടായിരുന്നെങ്കിലും അത് മാറ്റി ഒരു തവണ മാത്രം ഒപിഡി ചാർജ് നൽകുന്ന വിധത്തിലാക്കി. അതായത് ചികിത്സയുടെ തുടക്കത്തിൽ ഒപിഡി ചാർജ് അടച്ചാൽ പിന്നെ അതിനായി പണം ചെലവഴിക്കേണ്ടതില്ല.
ഇന്ന്, ആശുപത്രിയിൽ ഓരോ വർഷവും ഏകദേശം 5,000 പുതിയ രോഗികളും 30,000 ഫോളോ-അപ്പ് രോഗികളും ഉണ്ട്. അവരിൽ ഏകദേശം 90 ശതമാനം ആളുകളെയും ചികിത്സയിൽ സാമ്പത്തികമായി സഹായിക്കുന്നു.
“ഓരോ തവണയും ഞങ്ങൾ ഒരു പുതിയ ഘട്ടം അവതരിപ്പിക്കുമ്പോൾ, അത് ഒരു ഗെയിം ചേഞ്ചറായി ഞങ്ങൾ കരുതുന്നു. എന്നാൽ ഇപ്പോൾ എനിക്ക് നന്നായി അറിയാം, ഓരോന്നും ആത്മവിശ്വാസം വർധിപ്പിക്കുന്നതും നമ്മുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള ഒരു ചുവടുവയ്പ്പും മാത്രമാണ്. ഞാൻ ആദ്യമായി ഇവിടെ എത്തുമ്പോൾ അഡ്മിനിസ്ട്രേഷനെക്കുറിച്ചോ, സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചോ, ഒരു ആശുപത്രി എങ്ങനെ പ്രവർത്തിപ്പിക്കണമെന്നതിനെക്കുറിച്ചോ എനിക്കൊന്നും അറിയില്ലായിരുന്നു. ഒരു കാൻസർ സെന്റർ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് എനിക്ക് ഒരു ആശയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അത് നടപ്പിലാക്കുന്നതിനെ കുറിച്ച് ശരിയായ ധാരണയില്ല. അതിനാൽ, ഞങ്ങൾ അത് പഠിച്ചെടുത്തു. അത് ഇന്നുവരെ തുടരുന്നു," അദ്ദേഹം പറഞ്ഞു.
രോഗിയായ ജഗബന്ധു താലൂക്ദാർ (65) ഓർക്കുന്നത് താൻ ജീവിക്കുമെന്ന് തനിക്ക് ബോധ്യം നൽകിയ ഡോക്ടറെക്കുറിച്ചാണ്. നാൽബാരിയിൽ നിന്ന് ഇപ്പോൾ വിരമിച്ച സർക്കാർ സ്‌കൂൾ അധ്യാപകനായ അദ്ദേഹം 2004-ൽ വായിലെ അർബുദത്തിന് ചെന്നൈയിൽ ഡോ.രവിയുടെ ചികിത്സയിലായിരുന്നു. എന്നിരുന്നാലും, 2010-ൽ അദ്ദേഹത്തിന്റെ വീണ്ടും കാൻസർ പിടിപ്പെട്ടു.
“ആ സമയത്ത് ഞാൻ വളരെ വിഷാദത്തിലായിരുന്നു. ഡോക്ടർ സിൽച്ചാറിൽ ഉണ്ടെന്ന് അറിഞ്ഞ് ഞാൻ അവിടെയെത്തി. അദ്ദേഹം എന്നെ ഉപദേശിച്ചു, ഭയപ്പെടേണ്ടെന്ന് പറഞ്ഞു, ഞാൻ സുഖം പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകി. ആ വർഷം എനിക്ക് അവിടെ ഓപ്പറേഷൻ ഉണ്ടായിരുന്നു. അതിനുശേഷം കാൻസർ തിരിച്ചെത്തിയിട്ടില്ല, പക്ഷേ എല്ലാ ഡിസംബറിൽ ഞാൻ സിൽച്ചാറിലേക്ക് പോകും. ​​പരിശോധനയ്ക്ക് മാത്രമല്ല, അദ്ദേഹത്തെ കാണാനും," ജഗബന്ധു പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us