മീററ്റ് (ഉത്തർപ്രദേശ്): ദീപാവലി ദിനത്തിൽ മൂന്നു വയസ്സുകാരിയോട് യുവാവിന്റെ ക്രൂരത. പെൺകുട്ടിയുടെ വായിൽ പടക്കം വച്ച് യുവാവ് തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ദൗറ്‌ലയിലെ മിലക് ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം സമീപവാസിയായ ഹർപാൽ എന്ന യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വായിൽ പടക്കം വച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് ശശി കുമാർ നൽകിയ പരാതിയിൽ പറയുന്നത്. പടക്കം പൊട്ടി പെൺകുട്ടിയുടെ വായ്ക്കും തൊണ്ടയ്ക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്.

പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുളള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ