ന്യൂഡല്‍ഹി: കേരളത്തിനെതിരെ ബിജെപി വക്താവും ലോക്സഭാ അംഗവുമായ മീനാക്ഷി ലെഖിയുടെ രൂക്ഷവിമര്‍ശനം. “ദൈവത്തിന്‍റെ സ്വന്തം നാട് ദൈവം ഉപേക്ഷിച്ചുപോയ നാടായി മാറിയിരിക്കുന്നു” ലോക്സഭയിലെ ശൂന്യവേളയില്‍ ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു. കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ വധിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാണിചായിരുന്നു ന്യൂഡല്‍ഹിയില്‍ നിന്നുമുള്ള ബിജെപി എംപി പൊട്ടിത്തെറിച്ചത്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ മറ്റൊരെയും ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ മീനാക്ഷി ലേഖി. എതിര്‍പ്പുകളെ ഇല്ലായ്മ ചെയ്യുന്ന ‘താലിബാന്‍ ശൈലി’യില്‍ രീതിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന്‍റെത് എന്നും വിമര്‍ശിച്ച മീനാക്ഷി ലേഖി. ഇത്തരത്തില്‍ സിപിഐ, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നീ കക്ഷികളുടെ പ്രവര്‍ത്തകരും വധിക്കപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു.

പ്രമോദ്, രാമചന്ദ്രന്‍, വിനീഷ്, വിഷ്ണു, രമിത്, അനില്‍കുമാര്‍, രാധാകൃഷ്ണന്‍, വിമല, സന്തോഷ്‌, നിര്‍മല്‍, രവീന്ദ്രനാഥ്, സുജിത്, ബിജു, രാജേഷ് എന്നീ പേരുകള്‍ എടുത്തു പറഞ്ഞ ബിജെപി എംപി. “ഇവരെയൊന്നും ആര്‍ക്കും മനസ്സിലാകില്ല”. ” എന്നാല്‍ തിലു പെഹല്‍വാന്‍ എന്നോ ആഖ്ലാക് എന്നോ ഞാന്‍ പറഞ്ഞാല്‍ അതെല്ലാവരും കേട്ടിരിക്കും” എന്നും പറഞ്ഞു. ലോകസഭയിലെ ബിജെപി നേതാക്കള്‍ കരഘോഷത്തോടെ മീനാക്ഷി ലേഖിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തത്. കേരളത്തില്‍ വധിക്കപ്പെട്ട ഈ ബിജെപി പ്രവര്‍ത്തകരുടെ പേരുകളാണ് ഇതൊക്കെയെന്നും എന്നാല്‍ കേരളത്തില്‍ ആരും ഇവരുടെ പേരുകള്‍ കേട്ടിട്ടുകൂടിയില്ല എന്നും മീനാക്ഷി ലേഖി പറഞ്ഞു.

സിപിഎമിനു നേരെയുള്ള കടന്നാക്രമണത്തിനാണ് തിങ്കളാഴ്ച ലോകസഭ സാക്ഷ്യം വഹിച്ചത്. “അസഹിഷ്ണുത ചൂണ്ടിക്കാണിക്കുകയും ജനാധിപത്യ മൂല്യങ്ങളെ കുറിച്ച് വാചാലരാവുകയും ചെയ്യുന്നവരൊക്കെ തന്നെ ജനാധിപത്യത്തിലെ വ്യത്യസ്ത ശബ്ദങ്ങളെ  വെച്ചുപൊറുപ്പിക്കാത്തവരാണ്” എന്നും പറഞ്ഞ ബിജെപി വക്താവ്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കുടുംബങ്ങളില്‍ നിന്നുമുള്ള ഏഴു കുട്ടികളേയും സിപിഎം ആക്രമിച്ചിട്ടുണ്ട് എന്ന് ആരോപിച്ചു. ” ഒരു രാജേഷിന്‍റെ കൈ അറത്തുകളഞ്ഞു. എണ്‍പതോളം മുറിവുകളായിരുന്നു അയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ജനങ്ങളെ താലിബാന്‍ ശൈലിയിലാണ് വധിക്കുന്നത്.. ഏതാണ്ട് നാല്‍പ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കണ്ണൂരില്‍ മാത്രമായി കൊന്നിരിക്കുന്നത്.” മീനാക്ഷി ലേഖി പറഞ്ഞു.

Read More : തിരുവനന്തപുരം സംഘർഷം; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി കേരളത്തിലേക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ