ലണ്ടൻ: യുകെയിലെ വുമൺസ് പ്രൈസ് ഫോർ ഫിക്ഷൻ പുരസ്കാരത്തിനുളള പട്ടികയിൽ രണ്ടു ഇന്ത്യൻ എഴുത്തുകാരും. അരുന്ധതി റോയിയും മീന കന്തസാമിയുമാണ് 16 പേരടങ്ങിയ പട്ടികയിൽ ഇടംനേടിയത്.

The Ministry of Utmost Happiness എന്ന തന്റെ രണ്ടാമത്തെ നോവലിനാണ് അരുന്ധതി റോയി പട്ടികയിൽ ഇടം നേടിയത്. When I Hit You: Or, A Portrait of the Writer as a Young Wife എന്ന നോവലാണ് മീന കന്തസാമിക്ക് പുരസ്കാര പട്ടികയിൽ ഇടം നൽകിയത്.

ലോകമാകമാനമുള​ള ഇംഗ്ലീഷ് എഴുത്തുകാരിൽനിന്നാണ് 16 പേർ അന്തിമപട്ടികയിൽ ഇടംനേടിയത്. ഏപ്രിൽ 23 ന് വിജയിയെ പ്രഖ്യാപിക്കും. പുരസ്കാര ജേതാവിന് 30,000 പൗണ്ടും വെങ്കല പ്രതിമയും സമ്മാനമായി ലഭിക്കും. ജൂൺ 6ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ