ന്യൂഡെൽഹി: മെഡിക്കല്‍ പിജി പ്രവേശനത്തിന് മുഴുവന്‍ സീറ്റിലേക്കും സര്‍ക്കാര്‍ കൌണ്‍സലിങ് വഴി മാത്രമേ പ്രവേശനം നടത്താവൂ എന്ന് സുപ്രീംകോടതിയുട ഉത്തരവ്. സ്വാകാര്യ കോളേജുകളിൽ ഉൾപ്പടെ പ്രവേശനത്തിനായി സർക്കാർ കൗൺസിലിങ്ങ് മാത്രമെ നടത്താൻ പാടുള്ളു എന്നാണ് കോടതിയുടെ ഉത്തരവ്. കേരളത്തിൽ ഉൾപ്പടെ എല്ലാ സ്വകാര്യാ മാനേജ്മെന്റ് കോളേജുകൾക്കും ഈ വിധി തിരിച്ചടിയാണ്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ.) സമര്‍പ്പിച്ച വാദങ്ങള്‍ അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ വിധി.

കല്പിത സര്‍വകലാശാലകളുടെ മുഴുവന്‍ മെഡിക്കല്‍ പിജി. സീറ്റുകളിലേക്കും നീറ്റിന്റെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ ക്വാട്ടയില്‍ നിന്നാകണം പ്രവേശനം. കൂടാതെ കൌണ്‍സലിങ് സംസ്ഥാന സര്‍ക്കാരുകള്‍ നടത്തണം. സര്‍ക്കാര്‍ നടത്തുന്ന പൊതു കൌണ്‍സലിങ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശത്തെ ഒരുതരത്തിലും ഹനിക്കുന്നില്ലെന്ന് എംസിഐ. വ്യക്തമാക്കി.മത, ഭാഷാ ന്യൂനപക്ഷ സ്ഥാപനങ്ങള്‍, സ്വകാര്യ, കല്പിത സര്‍വകലാശാലകള്‍ എന്നിവയിലെ മുഴുവന്‍ മെഡിക്കല്‍ പി.ജി. സീറ്റുകളിലേക്കും 2017-’18 അക്കാദമിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ കൌണ്‍സിലിങ് മാത്രമേ പാടുള്ളൂവെന്നായിരുന്നു മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഹർജിക്ക് എതിരെ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷനുകൾ രംഗത്ത് വന്നിരുന്നു. എന്നാൽ സുപ്രീംകോടതി എംസിഐയുടെ ഹർജി അംഗീകരിച്ച് കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ