കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. നീറ്റിനെതിതിരെ സുപ്രീംകോടതിയെ സമീപിച്ച അരിയല്ലൂര്‍ ജില്ലയിലെ കഴുമുറൈ സ്വദേശി അനിതയാണ് ആത്മഹത്യ ചെയ്തത്. പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്കോടെയായിരുന്നു അനിത വിജയിച്ചത്.

സ്‌കൂളിലെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ച വിദ്യാർത്ഥിയായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ