പാറ്റ്ന: ബീഹാറിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. പ​ങ്ക​ജ് മി​ശ്ര എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് വെ​ടി​യേ​റ്റ​ത്. ബി​ഹാ​റി​ലെ അ​ർ​വാ​ൾ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ഷ്ട്രീ​യ സ​ഹാ​റ ദി​ന​പ്പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​ണ് പ​ങ്ക​ജ് മി​ശ്ര. ഗു​രു​ത​ര പ​രി​ക്കേ​റ്റ പ​ങ്ക​ജ് മി​ശ്ര​യെ പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പങ്കജ് മിശ്രയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​രെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​സ​മ​യം പ​ങ്ക​ജ് മി​ശ്ര​യു​ടെ പ​ക്ക​ൽ ഒ​രു ല​ക്ഷം രൂ​പ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് അ​പ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു അ​ക്ര​മി​ക​ളു​ടെ ല​ക്ഷ്യ​മെ​ന്നായിരുന്നു പോ​ലീ​സ് ഭാഷ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook