scorecardresearch

അണക്കെട്ട് നിറച്ച് മോദിയുടെ പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ മുങ്ങിപ്പോയത് ആയിരങ്ങള്‍: മേധാ പട്കര്‍

'അവര്‍ക്ക് ഭരണഘടന ബാധകമല്ലെന്നത് വ്യക്തമാണ്'

'അവര്‍ക്ക് ഭരണഘടന ബാധകമല്ലെന്നത് വ്യക്തമാണ്'

author-image
WebDesk
New Update
medha padkar, മേധാ പട്കർ,Medha Padkar Modi,മേധാ പട്കർ മോദി, Modi Birth Day, മോദി ജന്മദിനം,Narmada Dam, ie malayalam,

ഭോപ്പാല്‍: സര്‍ദാര്‍ സരോവര്‍ അണക്കെട്ട്‌ നിറച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിനെതിരെ സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തിയതോടെ മധ്യപ്രദേശിലെ മൂന്ന് ജില്ലകള്‍ മുങ്ങിയെന്നാണ് മേധ പട്കറുടെ ആരോപണം. മധ്യപ്രദേശിലെ ബര്‍വാണി, അലിരാജ്പൂര്‍, ധര്‍ എന്നീ ജില്ലകളിലെ 192 ഗ്രാമങ്ങളാണ് മുങ്ങിപ്പോയതെന്ന് അവര്‍ പറയുന്നു.

Advertisment

ഞായറാഴ്ച വൈകുന്നേരമാണ് അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയരമായ 138.68 മീറ്ററായി ഉയര്‍ത്തിയത്. ഇതാദ്യമാണ് ജലനിരപ്പ് പൂര്‍ണതോതില്‍ ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ആഘോഷത്തിന് വേണ്ടി മാത്രമാണ് ജലനിരപ്പ് ഉയര്‍ത്തിയതെന്നും ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മോദി മനസിലാക്കണമെന്നും മേധാ പട്കര്‍ പറഞ്ഞു.

ഒക്ടോബര്‍ 15 ന് ജലനിരപ്പ് ഉയര്‍ത്തുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പിന്നീടത്

Advertisment

സെപ്റ്റംബര്‍ 30 ആക്കി. പിന്നെങ്ങനെയാണ് മോദിയുടെ ജന്മദിനത്തിന് തൊട്ട് മുമ്പ് അണക്കെട്ടിലെ ജലനിരപ്പുയര്‍ന്നതെന്ന് മേധാ പട്കര്‍ ചോദിച്ചു. അവര്‍ക്ക് ഭരണഘടന ബാധകമല്ലെന്നത് വ്യക്തമാണ്. ആയിരക്കണക്കിന് ആളുകള്‍ മുങ്ങുമ്പോള്‍ ഒരാള്‍ക്ക് വേണ്ടി അണക്കെട്ട്‌ നിറയ്ക്കുകയാണെന്നും മേധാ പട്കര്‍ പറഞ്ഞു.

സർദാർ സരോവർ അണക്കെട്ടിലെ ജലനിരപ്പ് ആദ്യമായി 138.68 മീറ്ററിലെത്തിയതുമായി ബന്ധപ്പെട്ടുള്ള ‘നമാമി നർമദ’ മഹോത്സവത്തിൽ പങ്കെടുത്തായിരുന്നു മോദി ജന്മദിനം ആഘോഷിച്ചത്. മുൻ നിശ്ചയിച്ചതിൽനിന്നു മാറി മോദിയുടെ ജന്മദിനാഘോഷം മുൻനിർത്തിയാണ് അണക്കെട്ടിൽ ജലനിരപ്പ് പരമാവധി ആക്കിയതെന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ബാല ബച്ചൻ ആരോപിച്ചു.

Narendra Modi Medha Patkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: