ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ബാങ്കോക്കിലേക്ക് പോയ എയർ ആംബുലൻസ് തകർന്നുവീണ് പൈലറ്റ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് രാവിലെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഡൽഹി മേദാന്ത ആശുപത്രിയുടെ എയർ ആംബുലൻസാണ് തകർന്നത്. പൈലറ്റ് അരുണാക്ഷ നന്തി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

നാല് ഡോക്ടർമാരടക്കം അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ രണ്ട് പേർ അതീവ ഗുരുതര നിലയിലാണ്. ഡോ.ശൈലേന്ദ്ര, ഡോ.കോമൾ എന്നിവരാണ് സാരമായ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരെ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ