ഹൈദരാബാദ്: മക്കാ മസ്ജിദ് ബോംബ്‌  സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈദരാബാദ് കോടതി. രണ്ടുപേരുടെ ആള്‍ജാമ്യത്തിലാണ് അസീമാനന്ദയെ വിട്ടിരിക്കുന്നത്. ഒൻപതു പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്ന സംഭവം 2007 മെയ്‌ 18 നാണ് നടന്നത്.

മക്കാമസ്ജിദ് സ്ഫോടനത്തില്‍ അസീമാനന്ദയുടെ പങ്ക് വെളിപ്പെടുത്തുന്ന മൊഴി നല്‍കിയത് ഒരു മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഈ മാസമാദ്യം അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ അസീമാനന്ദയടക്കം ആറുപേരെ വെറുതെ വിട്ടുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി മറ്റൊരു വിധി പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ