scorecardresearch

റിപ്പബ്ലിക് ദിനത്തിൽ ഒഡിഷയിൽ മത്സ്യ-മാംസ വിൽപ്പനയ്ക്ക്‌ നിരോധനം;നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി

നിരോധനത്തിൽ ഓൺലൈൻ ഡെലിവറികളും ഉൾപ്പെടുന്നു. കൂടാതെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചു

നിരോധനത്തിൽ ഓൺലൈൻ ഡെലിവറികളും ഉൾപ്പെടുന്നു. കൂടാതെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചു

author-image
WebDesk
New Update
odisha

റിപ്പബ്ലിക് ദിനത്തിൽ ഒഡിഷയിൽ മത്സ്യ-മാംസ വിൽപ്പനയ്ക്ക്‌ നിരോധനം

ഭുവനേശ്വർ: 77-ാം മത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഒഡിഷയിൽ ജനുവരി 26 ന് മാംസാഹാര വിൽപ്പനയ്‌ക്ക് നിരോധനം. ഒഡിഷയിലെ കോരാപുട്ട് ജില്ലയിലാണ് അന്നേ ദിവസം ചന്തകളിൽ കോഴി, മത്സ്യം, മുട്ട എന്നിവയുൾപ്പെടെയുള്ളവയുടെ വിൽപ്പനയ്‌ക്ക് നിരോധനം ഏർപ്പടുത്തിയത്.

Advertisment

Also Read: നീതി വൈകുന്നത് നീതി നശിപ്പിക്കുന്നതിന് തുല്യം: ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

കോരാപുട്ട് ജില്ലാ കലക്‌ടറും ജില്ലാ മജിസ്‌ട്രേറ്റും നിരോധനം സംബന്ധിച്ച് കത്ത് നൽകി. തഹസിൽദാർമാർക്കും ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫിസർമാർക്കും (ബിഡിഒമാർ) എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കുമാണ് കത്ത് നല്‍കിയിട്ടുള്ളത്. പ്രദേശങ്ങളിൽ അന്നേ ദിവസം ഭക്ഷ്യവിഭവങ്ങളുടെ വിൽപ്പന നടക്കുന്നില്ലെന്ന് ഇവര്‍ ഉറപ്പാക്കണമെന്ന് കത്തിൽ നിർദേശിച്ചിട്ടുണ്ട്.

77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇത്തരം ഭക്ഷ്യവിഭവങ്ങളുടെയും വിൽപ്പന നിരോധിക്കുന്നതിന് തദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ അധികാരപരിധിയിൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാനും ഔദ്യോഗിക കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read:ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു

എല്ലാ വർഷവും ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ പിന്തുടരുന്ന രീതിക്ക് സമാനമാണിത്. അഹിംസയുടെ പ്രധാന്യം വിളിച്ചോതി ഈ ദിനം ആചരിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ ലക്ഷ്യമിടുന്നതെന്ന് കോരാപുട്ട് ജില്ലാ കലക്‌ടർ പറഞ്ഞു. തുടർന്ന് കോരാപുട്ട് ജില്ലയിലുടനീളം ഉത്തരവ് ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉടനടി നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്‌ടർ പറഞ്ഞു.

Also Read:സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി

അതേസമയം അയോധ്യ ധാമിലെ ഹോട്ടലുകളിലും റെസ്‌റ്റേറൻ്റുകളിലും സസ്യേതര ഭക്ഷണത്തിന് കർശന നിരോധനം ഏർപ്പെടുത്തുമെന്ന് അയോധ്യ ഭക്ഷ്യ കമ്മിഷണർ മണിക് ചന്ദ്ര സിംഗ് ജനുവരി 10 ന് പ്രഖ്യാപിച്ചിരുന്നു. നിരോധനത്തിൽ ഓൺലൈൻ ഡെലിവറികളും ഉൾപ്പെടുന്നു. കൂടാതെ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചു. ഈ തീരുമാനത്തിന് പഞ്ചാബ് ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് പഞ്ചാബ് ആഭ്യന്തര വകുപ്പിൻ്റെ ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു.

Read More: ലോക്ഖണ്ഡ്‌വാല വെടിവയ്പ് കേസ്: നടൻ കമാൽ ആർ ഖാൻ അറസ്റ്റിൽ

Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: